Shine Tom Chacko: ഞാന്‍ വീണ്ടും സിംഗിളായി, ടോക്‌സിക്ക് ബന്ധങ്ങളെല്ലാം ഉപേക്ഷിക്കണം: ഷൈന്‍ ടോം ചാക്കോ
Shine Tom Chacko Relationship: ഷൈന്‍ ടോം ചാക്കോ പ്രണയത്തിലായത് വലിയ വാര്‍ത്തയായിരുന്നു. എങ്ങനെ ആ പെങ്കൊച്ച് നിന്നെ സഹിക്കുന്നുവെന്നെല്ലാമാണ് ഭൂരിഭാഗം ആളുകളും ആ സമയത്ത് ചോദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ താരം പങ്കുവെക്കുന്നത് അത്ര നല്ല വാര്‍ത്തയല്ല.

താന്‍ വീണ്ടും സിംഗിളായിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ താനാരയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യം പറയുന്നത്. Instagram Image

തന്നെകൊണ്ട് ഒരു റിലേഷന്‍ഷിപ്പ് വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചെന്നും ടോക്‌സിക്ക് റിലേഷന്‍ഷിപ്പുകള്‍ അവസാനിപ്പിക്കുകയാണ് ഏറ്റവും നല്ലതെന്നും ഷൈന്‍ പറയുന്നു. Instagram Image

ഒരു റിലേഷന്‍ഷിപ്പിലായിരിക്കുന്ന സമയത്ത് രണ്ട് വ്യക്തികള്‍ക്കും ഒരുപാട് കാര്യങ്ങള്‍ നഷ്ടപ്പെടും. ആ വ്യക്തിയെ കൂടുതല്‍ ഇഷ്ടപ്പെടുന്നതുകൊണ്ട് എന്നോടൊപ്പം നില്‍ക്കണമെന്ന് പറയാന്‍ സാധിക്കില്ല. Instagram Image

അങ്ങനെ ചെയ്യുമ്പോള്‍ നമ്മള്‍ സ്‌നേഹിക്കുന്ന വ്യക്തിയെ നമ്മള്‍ തന്നെ ദ്രോഹിക്കുന്നതിന് തുല്യമാണ്. ഞങ്ങള്‍ നല്ല പ്രണയത്തിലായിരുന്നു. അതിനാല്‍ തന്നെ ബന്ധം ടോക്‌സിക് ആയി മാറിയിരുന്നു. Instagram Image

തനിക്ക് സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ആ ബന്ധം അവസാനിപ്പിച്ചതെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. അഭിനയവും ജീവിതവും രണ്ട് രീതിയില്‍ കൊണ്ടുപോകാമെന്നാണ് കരുതിയത്. എന്നാല്‍ തന്നേക്കൊണ്ട് അതിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞു. Instagram Image