Nimisha Sajayan: ‘എന്തുഭംഗി നിന്നെ കാണാന്‍’; വൈറലായി നിമിഷ സജയന്റെ ചിത്രങ്ങള്‍
Nimisha Sajayan Latest Photoshoot: നടിമാര്‍ ഫോട്ടോഷൂട്ടുകള്‍ നടത്തുന്നത് എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ ഒരു താരം നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മറ്റാരുമല്ല നിമിഷ സജയന്റെ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് നിമിഷ സജയന്‍. ഒട്ടനവധി ചിത്രങ്ങളിലാണ് നിമിഷ ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെ മറ്റ് നിരവധി ഭാഷകളില്‍ താരം വേഷമിട്ടിട്ടുണ്ട്. (Image Credits: Instagram)

ഇപ്പോഴിതാ താരം നടത്തിയ ഫോട്ടോഷൂട്ടാണ് എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നത്. ചിത്രങ്ങള്‍ പങ്കുവെച്ചതോടെ നിരവധിയാളുകളാണ് പ്രതികരണവുമായെത്തിയത്. (Image Credits: Instagram)

സാരിയിലാണ് നിമിഷ എത്തിയത്. പീകോക്ക് ബ്ലൂ നിറത്തിലുള്ള സാരിയോടൊപ്പം മനോഹരമായ ആഭരണങ്ങളാണ് നിമിഷ ധരിച്ചത്. (Image Credits: Instagram)

ജെയ്‌സണ്‍ ആണ് ചിത്രങ്ങള്‍ എടുത്തത്. നടന്‍ സര്‍ജാനോ ഖാലിദിന്റെ സഹോദരിയും സ്‌റ്റൈലിസ്റ്റുമായ മെയ്‌സിയാദാ ഖാലിദാണ് സ്‌റ്റൈലിങ്. അശ്വനി ഹരിദാസിന്റേതാണ് മേക്കപ്പ്. (Image Credits: Instagram)

ഇംഗ്ലീഷ് ചിത്രം ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍, തമിഴ് ചിത്രം ജിഗര്‍താണ്ട ഡബിള്‍ എക്‌സ് എന്നിവയാണ് നിമിഷയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. (Image Credits: Instagram)