Amala Paul: മകളെ ഉറക്കാൻ രൺബീർ ‘ഉണ്ണി വാവാവോ’ പഠിച്ചെന്ന് ആലിയയുടെ വെളിപ്പെടുത്തലിൽ പണി കിട്ടിയത് അമലയുടെ ഭർത്താവിനു
Amala paul : ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആയിരുന്നു ആലിയ ഭട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ താരത്തിന്റെ ഈ വെളിപ്പെടുത്തലും വീഡിയോയും ഏറെ ചർച്ചയായിരുന്നു. എന്നാൽ വെളിപ്പെടുത്തലിൽ ശരിക്കും പണി കിട്ടിയത് അമല പോളിന്റെ ഭർത്താവ് ജഗത് ദേശായിക്കാണ്.

ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് ആലിയയും രൺബീറും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ ആകംഷയിലാണ്. അതുകൊണ്ട് തന്നെ ഇരുവരുടെയും വിശേഷങ്ങൾ വാർത്തകളിൽ ഇടം നേടാറുണ്ട്. (image credits: instagram)

ഇരുവർക്കും കഴിഞ്ഞ വർഷമാണ് കുഞ്ഞി പിറന്നത്. എന്നാൽ കുഞ്ഞിന്റെ വിശേഷങ്ങൾ ആരാധകർക്കിടിയിൽ പങ്കുവയ്ക്കാറില്ല. രൺബീറും ആലിയയും അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് മകൾ റാഹയുടെ വിശേഷങ്ങൾ ആരാധകർ ചോദിച്ചറിയുന്നത്. അത് ഏറെ വൈറലാകാറുമുണ്ട്. (image credits: instagram)

അത്തരത്തിലുള്ള ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. മകൾക്ക് പ്രിയപ്പെട്ട താരാട്ട് പാട്ട് ഉണ്ണി വാവാവോ എന്ന മലയാളം പാട്ടാണെന്നാണ് ആലിയ വ്യക്തമാക്കിയത്. റാഹയെ നോക്കാൻ വേണ്ടി വന്ന ആയയാണ് ഈ പാട്ട് പാടിയത്. (image credits: instagram)

അവർ വന്നതു മുതൽ റാഹയ്ക്കു വേണ്ടി ഈ പാട്ടു പാടുമായിരുന്നു. റാഹയ്ക്ക് ഉറങ്ങാൻ സമയമാകുമ്പോൾ മാമാ വാവോ, പാപാ വാവോ എന്ന് മകൾ പറയാറുണ്ടെന്നും ആലിയ പറയുന്നു. ഒടുവിൽ രൺബീർ ഈ താരാട്ടുപാട്ട് പഠിച്ചെന്നും ആലിയ പറഞ്ഞിരുന്നു. (image credits: instagram)

ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആയിരുന്നു ആലിയ ഭട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ താരത്തിന്റെ ഈ വെളിപ്പെടുത്തലും വീഡിയോയും ഏറെ ചർച്ചയായിരുന്നു. എന്നാൽ വെളിപ്പെടുത്തലിൽ ശരിക്കും പണി കിട്ടിയത് അമല പോളിന്റെ ഭർത്താവ് ജഗത് ദേശായിക്കാണ്. (image credits: instagram)

ആലിയയുടെ വീഡിയോ പങ്കുവച്ച് നടി അമല പോൾ ഭർത്താവ് ജഗത് ദേശായിയെ മെൻഷൻ ചെയ്തതാണ് സംഭവം. നിങ്ങൾ ഇപ്പോൾ പഠിക്കുന്നതാണ് നല്ലത് എന്നാണ് ഭർത്താവിനോട് അമല പറഞ്ഞത്. സ്റ്റോറിയിൽ അമല കുറിച്ച വാക്കുകളാണ് ഇപ്പോ വൈറലാകുന്നത്.(image credits: instagram)