BTS Jhope: ബിടിഎസ് താരം ജെ-ഹോപ് ഇന്ത്യയിലേക്ക്? ആരാധകർക്ക് കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു
BTS J-Hope Response to Indian Fan: ബിടിഎസ് താരം ജെ-ഹോപിന്റെ സോളോ ടൂറിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇതിനിടെ താരം പങ്കുവെച്ച ഒരു കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ അംഗം ജെ-ഹോപ് ഇപ്പോൾ തന്റെ സോളോ ടൂറിന്റെ തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ദിവസമാണ് താരം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വേൾഡ് ടൂറിൽ ഉൾപ്പെടുന്ന രാജ്യങ്ങളും, തീയതികളും പുറത്തുവിട്ടിരുന്നു. ഇതോടെ ടൂറിൽ ഉൾപ്പെടാത്ത രാജ്യങ്ങളിലെ ആരാധകർ നിരാശയിലാണ്. (Image Courtesy: X)

തങ്ങളുടെ രാജ്യങ്ങളിലേക്ക് എന്നെത്തുമെന്ന് താരത്തോട് ചോദിക്കുകയാണ് ആരാധകർ. കെപോപ്പ് താരങ്ങൾ ആരാധകരുമായി സംവദിക്കാൻ ഉപയോഗിക്കുന്ന, ഹൈബ് കോർപറേഷൻ കൊണ്ടുവന്ന ആപ്പായ ‘വീവേഴ്‌സ്’-ലൂടെയാണ് ആരാധകർ താരത്തോട് തങ്ങളുടെ നിരാശ പങ്കുവെച്ചത്. ഇതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. (Image Courtesy: X)

ബ്രസീലിൽ നിന്നുള്ള ആരാധിക പങ്കുവെച്ച പോസ്റ്റിനായിരുന്നു താരം ആദ്യം മറുപടി നൽകിയത്. "എനിക്ക് വളരെ സങ്കടമുണ്ട്. ഈ വാർത്തയ്ക്ക് ശേഷം എനിക്ക് ജോലി ചെയ്യാൻ പോലും കഴിഞ്ഞില്ല. ബിടിഎസ് ബ്രസീലിലേക്ക് വരുമെന്ന് ഞാൻ കരുതുന്നില്ല." എന്നായിരുന്നു ആരാധിക പറഞ്ഞത്. 'എനിക്കൊരു അവസരം ലഭിച്ചാൽ ഉറപ്പായും ഞാൻ അവിടെ എത്തും' എന്നായിരുന്നു ജെ-ഹോപിന്റെ മറുപടി. (Image Courtesy: X)

തുടർന്ന്, ഇന്ത്യൻ ആരാധികയുടെ ചോദ്യം വന്നു, 'ജെ-ഹോപ്പ്, ഇന്ത്യയുടെ കാര്യമോ?'. 'നിങ്ങളോട് ഒരുപാട് സ്നേഹം ഉണ്ട്' എന്നായിരുന്നു അതിന് താരത്തിന്റെ മറുപടി. ഇതോടെ ഇന്ത്യൻ ആരാധകർ ഏറെ ആവേശത്തിലാണ്. 2026-ലെ ബിടിഎസിന്റെ വേൾഡ് ടൂറിൽ ഇന്ത്യ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ആരാധകർ. (Image Courtesy: X)

അതേസമയം, ജെ-ഹോപിന്റെ സോളോ ടൂറായ 'ഹോപ് ഓൺ ദി സ്റ്റേജ്' ആരംഭിക്കുന്നത് ഫെബ്രുവരി 28-നാണ്. ഫെബ്രുവരിയിൽ കൊറിയയിലെ സിയോളിൾ വെച്ച് ആരംഭിക്കുന്ന ടൂർ, പിന്നീട് യുണൈറ്റഡ് സ്റ്റേറ്റ്സ്, ചിക്കാഗോ, സാൻ അന്റോണിയോ, ഓക്ക്ലാൻഡ്, ലോസ് ഏഞ്ജലസ്, മെക്സിക്കോ, മനില, സിംഗപ്പൂർ, ജക്കാർത, സൈത്തമ, തായ്‌പേയ്, ഒസാകാ, ബാംഗ്കോക് എന്നീ രാജ്യങ്ങളിൽ കൂടി എത്തുന്നതോടെ ടൂർ അവസാനിക്കും. (Image Courtesy: X)