BTS V: ‘സൈനിക സേവനത്തിന് ശേഷം ‘വി’ ആളാകെ മാറി’; തുറന്ന് പറഞ്ഞ് ജങ്കൂക്കും ആർഎമ്മും
BTS V: പുതിയ ആൽബത്തിന്റെ പണി പുരയിലാണ് ബിടിഎസ്. 2026ൽ പുതിയ ആൽബം റിലീസ് ചെയ്യുമെന്നാണ് വിവരം.

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ദക്ഷിണ കൊറിയൻ ബോയ് ബാൻഡാണ് ബിടിഎസ്. ആർഎം, ജിൻ, ജെ ഹോപ്പ്, ഷുഗ, ജിമിൻ, വി, ജങ്കൂക്ക് എന്നിങ്ങനെ ഏഴംഗങ്ങളുള്ള കെ പോപ്പ് സംഘത്തിന്റെ വാർത്തകളെല്ലാം സോഷ്യൽ മീഡിയയിൽ എന്നും വൈറലാണ്. ( Image Credit: Instagram )

രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനത്തിന് ശേഷം ജൂണിലാണ് താരങ്ങളെല്ലാം വീണ്ടും ഒന്നിച്ചത്. ഇപ്പോഴിതാ, പുതിയ ആൽബത്തിന്റെ പണി പുരയിലാണ് ബിടിഎസ്. 2026ൽ പുതിയ ആൽബം റിലീസ് ചെയ്യുമെന്നാണ് വിവരം. ( Image Credit: Instagram )

കഴിഞ്ഞ ദിവസം ആർഎം, വി, ജങ്കൂക്ക്, ജിമിൻ എന്നിവർ ഇൻസ്റ്റഗ്രാമിലും വെവേഴ്സിലും ലൈവ് വന്നിരുന്നു. തുടർച്ചയായ നാല് ലൈവുകളാണ് താരങ്ങൾ നടത്തിയത്. ലക്ഷകണക്കിന് ആരാധകരാണ് താരങ്ങളുടെ ലൈവ് കണ്ടത്. ( Image Credit: Instagram )

ലൈവിനിടെ സൈനിക സേവനത്തിന് ശേഷം വി-ക്ക് വന്ന മാറ്റം ആർഎമ്മും ജങ്കൂക്കും തുറന്ന് സമ്മതിച്ചിരുന്നു. നിലവിൽ തങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും ശക്തനായ അംഗം വി എന്നാണ് താരങ്ങൾ പറഞ്ഞത്. ജങ്കൂക്കിനെക്കാൾ ഏറ്റവും ശക്തനായി വി മാറിയെന്ന് താരങ്ങൾ സമ്മതിച്ചു.( Image Credit: Instagram )

പുതിയ ആൽബവും വേൾഡ് ടൂറുമൊക്കെയായി തിരിച്ച് വരാൻ ഒരുങ്ങുകയാണ് ബിടിഎസ്. പുതിയ ആൽബത്തിന്റെ ഭാഗമായി ലോസ്ആഞ്ജൽസിലാണ് താരങ്ങൾ. ജിനും ജെ-ഹോപ്പും ടോക്കിയോയിലും ബെർലിനിലും സോളോ കോൺസർട്ടുകളുടെ തിരക്കിലാണ്. ( Image Credit: Instagram )