Cyclone Remal: വരുന്നു റിമാൽ ചുഴലിക്കാറ്റ്; അറിയാം കൂടുതൽ വിവരങ്ങൾ
Cyclone Remal kerala latest update: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ചുഴലിക്കാറ്റായി മാറിയതിനാൽ കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
1 / 7

ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപമെടുത്ത ന്യൂനമർദം മേയ് 25 ഓടെ ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് കാലാവസ്ഥ പ്രവചനം.
2 / 7

ബംഗാൾ ഉൾക്കടലിൽ ഈ മൺസൂണിന് മുമ്പുള്ള ആദ്യ ചുഴലിക്കാറ്റാണിത്.
3 / 7

ഇതെ തുടർന്ന് കേരളത്തിൽ ഉൾപ്പെടെ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.
4 / 7

മെയ് 26, 27 തീയതികളിൽ പശ്ചിമ ബംഗാൾ, മിസോറാം, വടക്കൻ ഒഡീഷ, ത്രിപുര, മണിപ്പൂർ എന്നിവയുടെ തീരപ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യത.
5 / 7

റെമൽ ചുഴലിക്കാറ്റിൻ്റെ വരവ് കണക്കിലെടുത്ത് മേയ് 27 വരെ മത്സ്യത്തൊഴിലാളികൾ ബംഗാൾ ഉൾക്കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
6 / 7

കേരളത്തിലെ തീരദേശങ്ങളിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്
7 / 7

നിലവിൽ, ബംഗാൾ ഉൾക്കടലിൽ സമുദ്രോപരിതല താപനില ഏകദേശം 30 ഡിഗ്രി സെൽഷ്യസാണ്.