Diya Krishna: കുഞ്ഞിന് വേണ്ടി പ്രത്യേക പൂജകളും വഴിപാടുകളും; മരുമകൾക്ക് ഇഷ്ട ഭക്ഷണങ്ങൾ തയ്യാറാക്കി മീനമ്മ; ദിയ എടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് ആരാധകർ
Diya Krishna And Aswin Ganesh: ക്ഷേത്രത്തിലെ ചടങ്ങിനു ശേഷം വീട്ടിലെത്തിയ ദിയയേയും അശ്വിനേയും പിടിച്ചിരുത്തി മീനമ്മ ദൃഷ്ടി ഉഴിയുന്നതും ദിയ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്ലോഗ് വീഡിയോ വൈറലായതോടെ ദിയ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു അശ്വിനെ പങ്കാളിയാക്കിയത് എന്നാണ് കമന്റുകൾ ഏറെയും

കഴിഞ്ഞ ദിവസമാണ് താൻ ഗർഭിണിയാണെന്ന വിവരം സോഷ്യൽ മീഡിയോ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ ആരാധകരുമായി പങ്കുവച്ചത്. മൂന്ന് മാസം വരെ ഇക്കാര്യം സർപ്രൈസ് ആക്ക് വെക്കാനായിരുന്നു പ്ലാൻ എന്നും എന്നാൽ അതിനു മുൻപ് തന്നെ പലരും ഈ ‘വിശേഷം’ ഊഹിച്ചെന്നും പറഞ്ഞുകൊണ്ടായിരുന്നു ദിയ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.(image credits: instagram)

ഇതോടെ ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച ഘട്ടത്തിലൂടെയാണ് ദിയ കൃഷ്ണയുടെ യാത്രം. അതുകൊണ്ട് എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയക്കുന്നുണ്ട്. പ്രഗ്നൻസി റിവീലിങ് ഫോട്ടോഷൂട്ടും അടുത്തിടെ ലണ്ടനിൽ പോയപ്പോൾ നടത്തിയതും ആരാധകരുമായി പങ്കുവച്ചിരുന്നു. (image credits: instagram)

ഇപ്പോഴിതാ ഫസ്റ്റ് ട്രൈമെസ്റ്ററിൽ നടന്ന കുറച്ച് വിശേഷങ്ങൾ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ദിയ. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. വ്ലോഗ് ഇതിനോടകം വൈറലായി കഴിഞ്ഞു. അശ്വിന്റെ കുടുംബമാണ് വ്ലോഗിൽ നിറഞ്ഞ് നിൽക്കുന്നത്. ഗർഭിണിയായ ദിയയ്ക്ക് വേണ്ടി കുടുംബം പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയിരുന്നു.(image credits: instagram)

അശ്വിന്റെ വീട്ടിൽ വച്ചാണ് ചടങ്ങുകൾ നടത്തിയത്. അശ്വിന്റെ കുടുംബം സ്ഥിരമായി പോകാറുള്ള ക്ഷേത്രത്തിലാണ് പൂജകൾ നടന്നത്. മരുമകൾക്ക് ഇഷ്ടമുള്ള പലഹാരം തയ്യാറാക്കി നൽകുന്ന മീനമ്മയേയും വീഡിയോയിൽ കാണാം. അതേസമയം ലൈറ്റ് പിങ്കും വൈറ്റും കലർന്ന കുർത്തയും പാന്റുമായിരുന്നു ദിയയുടെ വേഷം.(image credits: instagram)

സാരി ധരിച്ച് വരാമായിരുന്നില്ലേയെന്ന് അമ്മയിയമ്മ ചോദിച്ചപ്പോൾ സാരി ഉടുക്കാൻ ബുദ്ധിമുട്ടാണെന്നും ചുരുദാർ പോലും ധരിക്കാൻ വിഷമിക്കുകയാണെന്നുമാണ് ദിയ പറഞ്ഞത്. പൂജ ചടങ്ങുകൾക്ക് പുറപ്പെടാനായി ഇറങ്ങിയ ദിയയ്ക്ക് അമ്മായിയമ്മ സിന്ദൂരം തൊട്ട് കൊടുക്കുന്നതും വീഡിയോയിൽ കാണാം. (image credits: instagram)

ക്ഷേത്രത്തിലെ ചടങ്ങിനു ശേഷം വീട്ടിലെത്തിയ ദിയയേയും അശ്വിനേയും പിടിച്ചിരുത്തി മീനമ്മ ദൃഷ്ടി ഉഴിയുന്നതും ദിയ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്ലോഗ് വീഡിയോ വൈറലായതോടെ ദിയ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു അശ്വിനെ പങ്കാളിയാക്കിയത് എന്നാണ് കമന്റുകൾ ഏറെയും.(image credits: instagram)