Tamil Actor Vishal: വിശാൽ ആരാധകർ നിരാശയിൽ; വിശ്രമിക്കാൻ നിർദേശം
Actor Vishal’s Health: ഏറെ ക്ഷീണിതനായി കാണപ്പെട്ട വിശാൽ ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നതായും നാക്കുകുഴയുന്നതായും കാണാം. ഇതോടെയാണ് താരത്തിന്റെ ആരോഗ്യവസ്ഥയിൽ ആശങ്കയറിയിച്ച് ആളുകൾ രംഗത്തെത്തി.

നീണ്ട 12 വർഷത്തെ കാത്തിരിപ്പിനു ശേഷം ആരാധകർ ഏറെ കാത്തിരുന്ന വിശാൽ ചിത്രം മദഗജരാജ തീയറ്ററിൽ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സിനിമയുടെ പ്രി–റിലീസ് ചടങ്ങ് നടന്നിരുന്നു. എന്നാൽ ചടങ്ങിൽ എത്തിയ വിശാലിന്റെ ആരോഗ്യാവസ്ഥ കണ്ടെ ഞെട്ടിയിരിക്കുകയാണ് ആരാധകർ. (image credits: instagram)

ഏറെ ക്ഷീണിതനായി കാണപ്പെട്ട വിശാൽ ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നതായും നാക്കുകുഴയുന്നതായും കാണാം. ഇതോടെയാണ് താരത്തിന്റെ ആരോഗ്യവസ്ഥയിൽ ആശങ്കയറിയിച്ച് ആളുകൾ രംഗത്തെത്തിയത്. (image credits: instagram)

സിനിമയെ കുറിച്ച് സംസാരിച്ച് തുടങ്ങിയെങ്കിലും മോശം ആരോഗ്യാവസ്ഥയെ തുടർന്ന് അത് പൂർത്തിയാക്കാൻ വിശാലിന് സാധിക്കാതെ വരുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു. എന്നാൽ, വിശാലിന് കടുത്ത പനിയാണെന്നാണ് ഇപ്പോൾ ഡോക്ടർമാർ വ്യക്തമാക്കുന്നത്. ചികിത്സയിലാണെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറയുന്നു.(image credits: instagram)

സുന്ദർ സി.യുടെ സംവിധാനം ചെയ്ത് വിശാൽ നായകനാകുന്ന ചിത്രം 2013 പൊങ്കൽ റിലീസായി എത്താൻ നിന്നതായിരുന്നു. സിനിമയുടേതായി ഒരു ട്രെയിലറും ഗാനവും പുറത്തുവിട്ടിരുന്നു. സാമ്പത്തികമായ പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. (image credits: instagram)

ചിത്രത്തിൽ അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ. സോനു സൂദാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. (image credits: instagram)