Alcohol Side Effects : അമിതമായ മദ്യപാനം ഹൃദയത്തെ എങ്ങനെ ബാധിക്കും? ഇക്കാര്യങ്ങള്‍ അറിയാമോ?
Alcohol Side Effects On Heart : ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് അമിതമായ മദ്യപാനം കാരണമാകും. അമിതമായ മദ്യപാനം ഒഴിവാക്കുക. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടുക. മദ്യപാനം എങ്ങനെയൊക്കെയാണ് ഹൃദയത്തിന് പ്രശ്‌നമാകുന്നതെന്ന് അറിയാമോ? ചിലത് പരിശോധിക്കാം

മദ്യപാനം ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അമിതമായ മദ്യപാനം ഹൃദയത്തിന് എങ്ങനെയാണ് വെല്ലുവിളിയാകുന്നതെന്ന് അറിയാമോ ? അതില്‍ ചിലത് പരിശോധിക്കാം (Image Credits : Getty)

അമിതമായി മദ്യപിക്കുന്നത് മൂലം ഉണ്ടാകുന്ന ഒരു തരം ഹൃദ്രോഗമാണ് ആൽക്കഹോളിക് കാർഡിയോമയോപ്പതി. കൂടാതെ അമിതമായ മദ്യപാനം ഹൃദയത്തിൻ്റെ ഘടനയെയും പ്രവർത്തനത്തെയും തകരാറിലാക്കുമെന്നാണ് റിപ്പോര്‍ട്ട് (Image Credits : Getty)

അമിതമായി മദ്യപിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും. ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു. അമിതമായി മദ്യം കഴിക്കുന്നത് രക്തത്തിലെ ട്രൈഗ്ലിസറൈഡിൻ്റെ അളവ് വർദ്ധിപ്പിക്കും. ഇത് ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോളുമായി ചേര്‍ന്ന് ആര്‍ട്ടെറി വാള്‍സില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും (Image Credits : Getty)

ഇങ്ങനെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാദ്ധ്യത വര്‍ധിപ്പിക്കുന്നു. അമിതമായ മദ്യപാനം അരിത്മിയയ്ക്കും കാരണമാകും (Image Credits : Getty)

അതുകൊണ്ട് മദ്യപാനം നിര്‍ത്തി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതാണ് അഭികാമ്യം. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ ചികിത്സയും തേടണം (Image Credits : Getty)