IPL 2025: ചെന്നെെ സൂപ്പർ കിം​ഗ്സിൽ അവനാകും ധോണിയുടെ പിൻ​ഗാമി; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ആകാശ് ചോപ്ര | Former Indian Opener Akash Chopra reveals the reason behind why KL Rahul chosen as the Successor of MS Dhoni at CSK Malayalam news - Malayalam Tv9

IPL 2025: ചെന്നെെ സൂപ്പർ കിം​ഗ്സിൽ അവനാകും ധോണിയുടെ പിൻ​ഗാമി; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ആകാശ് ചോപ്ര

Updated On: 

19 Nov 2024 15:42 PM

Chennai Super Kings: താര ലേലത്തിന് മുന്നോടിയായി 5 താരങ്ങളെ നിലനിർത്തുന്നതിനായി 65 കോടി രൂപയാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് ചെലവാക്കിയത്. 55 കോടി രൂപയാണ് ഫ്രാഞ്ചെെസിയുടെ പേഴ്സിൽ അവശേഷിക്കുന്നത്.

1 / 5ഐപിഎൽ ടീമായ ചെന്നെെ സൂപ്പർ കിം​ഗ്സിൽ എം എസ് ധോണിയുടെ പിൻ​ഗാമിയാകാൻ കെ എൽ രാഹുലിന് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. (Image Credits: PTI)

ഐപിഎൽ ടീമായ ചെന്നെെ സൂപ്പർ കിം​ഗ്സിൽ എം എസ് ധോണിയുടെ പിൻ​ഗാമിയാകാൻ കെ എൽ രാഹുലിന് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. (Image Credits: PTI)

2 / 5

വിക്കറ്റ് കീപ്പർ ബാറ്ററാണ് രാഹുൽ. ടീമിന്റെ നായക സ്ഥാനവും ഏൽപ്പിക്കാൻ കഴിയുന്ന വ്യക്തി. ചെന്നെെയ്ക്ക് ധോണിയുടെ പിൻ​ഗാമിയെ ആവശ്യമാണ്. ഒരു ഇന്ത്യൻ താരമാണ് പകരക്കാരനായി എത്തുന്നതെങ്കിൽ നന്നായിരിക്കും. താരലേലത്തിൽ രാഹുലിനെ സ്വന്തമാക്കാൻ ചെന്നൈ ശ്രമിക്കും.' ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു. (Image Credits: PTI)

3 / 5

പേഴ്സിൽ 55 കോടി മാത്രം ബാക്കിയുള്ളതിനാൽ രാഹുലിനെ ടീമിലെത്തിക്കുന്നത് എളുപ്പമാവില്ലെന്നും, താരത്തിനായി ടീം ഉയർന്ന തുക ചെലവാക്കില്ലെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു. (Image Credits: PTI)

4 / 5

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരലേലത്തോട് അനുബന്ധിച്ച് നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ രാഹുൽ ഉണ്ടായിരുന്നില്ല. ടീം മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കരാർ പുതുക്കാൻ താത്പര്യമില്ലെന്ന് താരം അറിയിക്കുകയായിരുന്നു. (Image Credits: PTI)

5 / 5

2022, 2023 സീസണുകളിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ഐപിഎൽ പ്ലേ ഓഫിന് യോ​ഗ്യത നേടിയത് രാഹുലിന്റെ ക്യാപ്റ്റൻസിയിലായിരുന്നു. എന്നാൽ 2024-ല്‍ ടീം ഏഴാം സ്ഥാനത്തേക്ക് വീണു. നിക്കോളാസ് പൂരാൻ, രവി ബിഷ്ണോയ്, മായങ്ക് യാദവ്, മോഹ്സിൻ ഖാൻ, ആയുഷ് ബദോണി എന്നിവരെയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് നിലനിർത്തിയിരിക്കുന്നത്. (Image Credits: PTI)

Related Photo Gallery
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം