Ahaana-Hansika Krishna: കാണണമെങ്കില്‍ കാണൂ, ഇല്ലെങ്കില്‍ അവഗണിക്കൂ; അഹാനയുമായി താരതമ്യം വേണ്ടെന്ന് ഹന്‍സിക
Ahaana Krishna Home Tour Vlog: നടന്‍ കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളും സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. തന്റെ പെണ്‍മക്കളുടെ ചെലവിലാണ് താന്‍ ജീവിക്കുന്നതെന്ന് പറയാന്‍ നടന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ല. മക്കളെല്ലാം തങ്ങളുടെ യൂട്യൂബ് ചാനലുകള്‍ വഴി അത്രയേറെ സമ്പാദിക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസമാണ് നടന്‍ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടെ പ്രസവം നടന്നത്. പ്രസവത്തിന്റെ വീഡിയോ ദിയ തന്റെ യൂട്യൂബ് ചാനലില്‍ പങ്കിട്ടിരുന്നു. നിമിഷ നേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. (Image Credits: Instagram)

ഇപ്പോള്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ആകുന്നത് ആ കുടുംബത്തില്‍ നിന്ന് തന്നെയുള്ള മറ്റൊരു വീഡിയോയാണ്. അഹാന കൃഷ്ണയും സഹോദരിമാരായ ഇഷാനിയും ഹന്‍സികയും തങ്ങളുടെ ഹോം ടൂര്‍ വീഡിയോകള്‍ പങ്കുവെച്ചിരുന്നു. അഹാനയാണ് കൂട്ടത്തില്‍ ആദ്യം വീഡിയോ പുറത്തുവിട്ടത്.

മൂന്ന് വ്‌ളോഗിലും ഒരേ വീട് തന്നെയാണ് കാണിക്കുന്നതെങ്കിലും അഹനായുടെ അവതരണം എല്ലാവരുടെയും മനംകവര്‍ന്നു. ഇതോടെ അഹാനയുടെ വീഡിയോയുമായി മറ്റ് രണ്ടുപേരുടെയും വീഡിയോയെ പ്രേക്ഷകര്‍ താരതമ്യം ചെയ്തത് ഹന്‍സികയെ ചൊടിപ്പിച്ചിരിക്കുകയാണ്.

അഹാനയുടെ വീഡിയോയാണ് ഇഷ്ടപ്പെട്ടതെന്ന് പറഞ്ഞ് വന്ന കമന്റിന് നിങ്ങളില്‍ കുറച്ച് പേര്‍ക്കെങ്കിലും താരതമ്യം ചെയ്യാതിരിക്കാന്‍ പറ്റുമോ എന്ന് ഹന്‍സിക തിരിച്ച് ചോദിച്ചു. എന്നാല്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ ഹന്‍സിക അതിനും മറുപടി നല്‍കുകയായിരുന്നു.

ഞങ്ങള്‍ വ്യത്യസ്ത യുട്യൂബ് ചാനലുകളുള്ള ഒരു വീട്ടില്‍ താമസിക്കുന്ന ആറ് ഫാമിലി മെമ്പേഴ്‌സ് ആണ്. നിങ്ങളെ കാണാന്‍ ഒരിക്കലും നിര്‍ബന്ധിക്കുന്നില്ല. കാണണം എന്നുണ്ടെങ്കില്‍ കാണുക. അല്ലെങ്കില്‍ അവഗണിക്കൂവെന്നാണ് ഹന്‍സിക മറുപടി നല്‍കിയത്.