Health Tips: സൂര്യാസ്തമയത്തിന് ശേഷം ഈ 6 പഴങ്ങൾ കഴിക്കാമോ?
Best Time to Eate Fruits : മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് പോലെ തന്നെ പഴങ്ങൾ കഴിക്കാമോ? അതോ പഴങ്ങൾ കഴിക്കാൻ പ്രത്യേകം സമയമുണ്ടോ? ചില പഴങ്ങൾ രാത്രിയിലും വൈകുന്നേരങ്ങളിലും കഴിക്കരുത്. ഫ്രൂട്ട് സാലഡ് ഉണ്ടാക്കിയാലും ഈ പഴങ്ങൾ മിക്സ് ചെയ്യരുത്.

വേനൽക്കാലത്ത് വിപണിയിൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന പഴമാണ് തണ്ണിമത്തൻ. ഇത് കഴിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകുമെങ്കിലും രാത്രിയിലും വൈകുന്നേരങ്ങളിലും കഴിക്കാൻ പാടില്ല. ഇതുവഴി വയറ്റിലെ ഗ്യാസ്, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.ദിവസവും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്.

ഓറഞ്ച് കഴിക്കുന്നത് രാത്രിയിൽ ശരീരത്തിൽ ചൂട് ഉണ്ടാക്കും. വയറുവേദന, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. രാത്രിയിൽ ഓറഞ്ച് കഴിക്കരുത്

രാത്രിയിൽ മാമ്പഴം കഴിക്കുന്നത് നല്ലതല്ല. ഇതിൽ പഞ്ചസാര കൂടുതലാണ്. ഇത് ദഹനം മന്ദഗതിയിലാക്കും. രാത്രിയിൽ ധാരാളം മാമ്പഴം കഴിക്കുന്നത് വയറിന് ഭാരം അനുഭവപ്പെടാം. ഉറക്കത്തിനും പ്രശ്നങ്ങളുണ്ടാക്കാം.

പഞ്ചസാരയുടെ അളവ് മുന്തിരിയിൽ വളരെ കൂടുതലാണ്. രാത്രിയിൽ ഇത് കഴിച്ചാൽ ദഹനപ്രക്രിയ തടസ്സപ്പെടാം. വയറിന് ഭാരം അനുഭവപ്പെടാം. അതുകൊണ്ട്

വെള്ളരിയിൽ യർന്ന അളവിൽ വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കഴിക്കുന്നത് ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കും. രാത്രിയിൽ വെള്ളരി കഴിക്കുന്നത് ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ കാരണമാകും. തൽഫലമായി, ഉറക്കം അസ്വസ്ഥമാകാം

രാത്രി വാഴപ്പഴം കഴിക്കുന്നത് ശരീരത്തിലെ മെലറ്റോണിൻ എന്ന ഹോർമോണിൻ്റെ അളവ് വർദ്ധിപ്പിക്കും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്താം. മലബന്ധം, ഗ്യാസ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കാം