പ്രസവശേഷം തടി കൂടിയോ? വിഷമിക്കേണ്ട വഴികൾ പലതുണ്ട്; ചെയ്യേണ്ടത് ഇത്രമാത്രം | How to Lose Weight After Pregnancy Naturally, Check Healthy And Easy Guide For You Malayalam news - Malayalam Tv9

Weight Lose After Pregnancy: പ്രസവശേഷം തടി കൂടിയോ? വിഷമിക്കേണ്ട വഴികൾ പലതുണ്ട്; ചെയ്യേണ്ടത് ഇത്രമാത്രം

Published: 

30 Jun 2025 08:13 AM

Natural Weight Lose After Pregnancy: ആദ്യമായി അമ്മയാകുന്ന ഒരു സ്ത്രീയ്ക്ക് ശരീരത്തിനും മനസ്സിനും ഒരുപോലെ പിന്തുണ വേണ്ട സമയമാണ് പ്രസവാനന്തര കാലഘട്ടം. അതിനാൽ ആരോ​ഗ്യകരമായ ഒരു ശരീരഭാര നിയന്ത്രണം മാത്രമെ ഈ സാഹചര്യത്തിൽ നടക്കുകയുള്ളൂ.

1 / 5പ്രസവശേഷം ശേഷം ശരീരഭാരം വർദ്ധിക്കുന്നത് സാധാരണമാണ്. എന്നാൽ അതിന് ശേഷം ശരീരഭാരം കുറയ്ക്കൽ ഒരു കഠിനമായ പ്രവർത്തിയാണ്. ആദ്യമായി അമ്മയാകുന്ന ഒരു സ്ത്രീയ്ക്ക് ശരീരത്തിനും മനസ്സിനും ഒരുപോലെ പിന്തുണ വേണ്ട സമയമാണ് പ്രസവാനന്തര കാലഘട്ടം. അതിനാൽ ആരോ​ഗ്യകരമായ ഒരു ശരീരഭാര നിയന്ത്രണം മാത്രമെ ഈ സാഹചര്യത്തിൽ നടക്കുകയുള്ളൂ. (Image Credits: Gettyimages)

പ്രസവശേഷം ശേഷം ശരീരഭാരം വർദ്ധിക്കുന്നത് സാധാരണമാണ്. എന്നാൽ അതിന് ശേഷം ശരീരഭാരം കുറയ്ക്കൽ ഒരു കഠിനമായ പ്രവർത്തിയാണ്. ആദ്യമായി അമ്മയാകുന്ന ഒരു സ്ത്രീയ്ക്ക് ശരീരത്തിനും മനസ്സിനും ഒരുപോലെ പിന്തുണ വേണ്ട സമയമാണ് പ്രസവാനന്തര കാലഘട്ടം. അതിനാൽ ആരോ​ഗ്യകരമായ ഒരു ശരീരഭാര നിയന്ത്രണം മാത്രമെ ഈ സാഹചര്യത്തിൽ നടക്കുകയുള്ളൂ. (Image Credits: Gettyimages)

2 / 5

പോഷകസമൃദ്ധമായ ഭക്ഷണം: കലോറി ഗണ്യമായി കുറയ്ക്കുന്നതിനുപകരം, പച്ചക്കറികൾ, പഴങ്ങൾ, ലീൻ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക. പോഷകസമൃദ്ധമായ ഭക്ഷണം രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താനും ഊർജ്ജം മെച്ചപ്പെടുത്താനും പ്രസവാനന്തര ആരോ​ഗ്യത്തിനും നല്ലതാണ്. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാര അടങ്ങിയ പാനീയങ്ങളും ഒഴിവാക്കുക.

3 / 5

മുലയൂട്ടൽ: മുലയൂട്ടുന്നതിലൂടെ ഒരു ദിവസം ശരാശരി 300–500 കലോറി കത്തിക്കുന്നതായി പറയുപ്പെടുന്നു. സ്ഥിരമായ മുലയൂട്ടലിലൂടെ പല സ്ത്രീകളിലും ക്രമേണ ശരീരത്തിലെ കൊഴുപ്പ് കുറയുന്നതായി കാണാറുണ്ട്. കൂടാതെ ഇത് ഓക്സിടോസിൻ പുറത്തുവിടുന്നതിനും കാരണമാകുന്നു. അതിലൂടെ ഗർഭധാരണത്തിന് മുമ്പുള്ള വലുപ്പത്തിലേക്ക് ഗർഭാശയത്തെ തിരികെ കൊണ്ടുവരാൻ സഹായിക്കും.

4 / 5

വ്യായാമം: സാധ്യമെങ്കിൽ ചെറിയ രീതിയിൽ നടക്കാൻ ശ്രമിക്കുക. പ്രസവാനന്തര യോഗ എന്നിവയും പരീക്ഷിക്കാം. നിങ്ങളുടെ ശരീരം സുഖം പ്രാപിക്കുമ്പോൾ (സാധാരണയായി ആറ് ആഴ്ചകൾക്ക് ശേഷം) നിങ്ങൾക്ക് കാഠിന്യം കുറഞ്ഞ് ചെറിയ വ്യായാമങ്ങൾ പരീക്ഷിക്കാവുന്നതാണ്. ഇത്തരം വ്യായാമങ്ങളിലൂടെ മെറ്റബോളിസം മെച്ചപ്പെടുകയും, മാനസികാവസ്ഥ ഉയരുകയും, കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു.

5 / 5

ആവശ്യത്തിന് ഉറങ്ങുക: ഉറക്കക്കുറവ് അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി വർദ്ധിപ്പിക്കുകയും കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാൻ കൂടുതൽ ബുദ്ധിമുട്ടാക്കുന്ന കാര്യമാണ്. തടസ്സമില്ലാതെ പ്രസവാനന്തരം ഉറങ്ങുക അല്പം ബുദ്ധിമുട്ടാണെങ്കിലും, കുഞ്ഞ് ഉറങ്ങുമ്പോൾ ഉറങ്ങാൻ ശ്രമിക്കുക അല്ലെങ്കിൽ എപ്പോഴാണോ അനുയോജ്യമായ സമയം അപ്പോഴെല്ലാം വിശ്രമിക്കുക.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്