തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം... ഇങ്ങനെ ചെയ്ത് നോക്കൂ | how to remove tea stains on your clothes, check here are the tips Malayalam news - Malayalam Tv9

Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ

Published: 

11 Jan 2025 22:28 PM

How To Remove Tea Stains From Clothes: നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്ന് ചായക്കറകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില പൊടികൈകൾ എന്തെല്ലാമെന്ന് നോക്കാം. വസ്ത്രങ്ങളിലെ നേരിയ ചായക്കറകൾ നീക്കം ചെയ്യാനുള്ള ഏറ്റവും എളുപ്പ മാർഗം തണുത്ത വെള്ളത്തിൽ കഴുകുക എന്നതാണ്. ഒന്നോ രണ്ടോ മിനിറ്റ് നേരം ഒഴുകുന്ന തണുത്ത വെള്ളത്തിലേക്ക് കറ പറ്റിയ ഭാ​ഗം കഴുകുക. അങ്ങനെ ചെയ്താൽ കറയുടെ പാട് പോകുന്നതായി കാണാം. വെള്ളം കൊണ്ട് മാറിയില്ലെങ്കിൽ നിങ്ങൾക്ക് വീട്ടിലുള്ള ലിക്ക്വിഡ് ഡിറ്റർജൻ്റ് ഉപയോ​ഗിക്കാം.

1 / 6വെള്ളത്തുണിയിൽ കറയും അഴുക്കും പറ്റുന്നത് സാധാരണമാണ്. എന്നാൽ അവ കഴുകി കളയുക അത്ര എളുപ്പമല്ല. പ്രത്യേകിച്ച ചായക്കറയാണെങ്കിൽ. കഠിനമായ കറകൾ നീക്കം ചെയ്യാൻ കഠിനാധ്വാനം തന്നെ വേണ്ടിവരും.

വെള്ളത്തുണിയിൽ കറയും അഴുക്കും പറ്റുന്നത് സാധാരണമാണ്. എന്നാൽ അവ കഴുകി കളയുക അത്ര എളുപ്പമല്ല. പ്രത്യേകിച്ച ചായക്കറയാണെങ്കിൽ. കഠിനമായ കറകൾ നീക്കം ചെയ്യാൻ കഠിനാധ്വാനം തന്നെ വേണ്ടിവരും.

2 / 6

നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്ന് ചായക്കറകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില പൊടികൈകൾ എന്തെല്ലാമെന്ന് നോക്കാം. വസ്ത്രങ്ങളിലെ നേരിയ ചായക്കറകൾ നീക്കം ചെയ്യാനുള്ള ഏറ്റവും എളുപ്പ മാർഗം തണുത്ത വെള്ളത്തിൽ കഴുകുക എന്നതാണ്.

3 / 6

ഒന്നോ രണ്ടോ മിനിറ്റ് നേരം ഒഴുകുന്ന തണുത്ത വെള്ളത്തിലേക്ക് കറ പറ്റിയ ഭാ​ഗം കഴുകുക. അങ്ങനെ ചെയ്താൽ കറയുടെ പാട് പോകുന്നതായി കാണാം. വെള്ളം കൊണ്ട് മാറിയില്ലെങ്കിൽ നിങ്ങൾക്ക് വീട്ടിലുള്ള ലിക്ക്വിഡ് ഡിറ്റർജൻ്റ് ഉപയോ​ഗിക്കാം.

4 / 6

അല്പനേരം വെള്ളത്തിൽ മുക്കിവച്ച തുണിയിൽ ഡിറ്റർജെൻ്റ് ഒഴിച്ച ശേഷം വട്ടത്തിൽ സക്രബ് ചെയ്യുക. ശേഷം നന്നായി കഴുകുക. കൂടാതെ ബേക്കിംഗ് സോഡ ഏറ്റവും മികച്ച ക്ലീനിംഗ് ഏജന്റുകളിൽ ഒന്നാണ്. ചായയുടെ കറ നീക്കം ചെയ്യാനും ഇത് ഉപയോഗിക്കാം.

5 / 6

രണ്ട് രീതിയിൽ ഇത് ഉപയോ​ഗിക്കാം. ആദ്യം, ബേക്കിംഗ് സോഡ ഇട്ട് ആ തുണി രാത്രി മുഴുവൻ വയ്ക്കുക. പിന്നീട് അടുത്ത ദിവസം സ്‌ക്രബ് ചെയ്ത് കഴുകുക. മറ്റൊരു വഴി ബേക്കിംഗ് സോഡ പേസ്റ്റ് ഉണ്ടാക്കി കറയിൽ പുരട്ടാം. അങ്ങനെ ചെയ്യുന്നതിനുമുമ്പ് വസ്ത്രം വെള്ളത്തിൽ മുക്കിവയ്ക്കുക.

6 / 6

വസ്ത്രങ്ങളിലെ ചായക്കറ നീക്കം ചെയ്യാൻ വിനാഗിരി ഉപയോഗിക്കാം. 1-2 ടീസ്പൂൺ വെളുത്ത വിനാഗിരി ചേർത്ത് കുറച്ച് നേരം ഒരു ബക്കറ്റ് തണുത്ത വെള്ളത്തിൽ നിങ്ങളുടെ വസ്ത്രം വയ്ക്കുക. ശേഷം കഴുകി കളയുക.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്