IPL 2025: രാജസ്ഥാന്‍ റോയല്‍സിന്റെ കടിഞ്ഞാണ്‍ വീണ്ടും പരാഗിന്റെ കൈകളിലേക്ക്? സഞ്ജുവിന്റെ കാര്യത്തില്‍ പ്രതിസന്ധി
Sanju Samson: സഞ്ജു ഇന്ന് ലഖ്‌നൗവിനെതിരെ കളിക്കുമോയെന്ന് വ്യക്തമല്ല. താരത്തിന്റെ സ്‌കാന്‍ റിസല്‍ട്ട് ലഭിച്ചതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സൂപ്പര്‍ ഓവറിലേറ്റ തോല്‍വിയുടെ ആഘാതം വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും, ഇന്ന് നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പിച്ച് വിജയവഴിയിലേക്ക് തിരികെയെത്താമെന്നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷ. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായത് റോയല്‍സിന് തിരിച്ചടിയായിരുന്നു (Image Credits: PTI, Social Media)

സഞ്ജു ഇന്ന് ലഖ്‌നൗവിനെതിരെ കളിക്കുമോയെന്ന് വ്യക്തമല്ല. താരത്തിന്റെ സ്‌കാന്‍ റിസല്‍ട്ട് ലഭിച്ചതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

പരിക്കിന്റെ തീവ്രത അറിഞ്ഞതിനു ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂവെന്നും ദ്രാവിഡ് വ്യക്തമാക്കി. എന്നാല്‍ ലഖ്‌നൗവിനെതിരെ സഞ്ജു കളിക്കുമെന്നാണ് സൂചന. ഇമ്പാക്ട് സബായി കളിക്കാനാണ് സാധ്യത

സഞ്ജു ഇമ്പാക്ട് സബായി കളിച്ചാല്‍ റിയാന്‍ പരാഗ് വീണ്ടും റോയല്‍സിന്റെ താല്‍ക്കാലിക ക്യാപ്റ്റനാകും. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ പരാഗ് ആയിരുന്നു ക്യാപ്റ്റന്‍

വൈകിട്ട് 7.30നാണ് റോയല്‍സ്-ലഖ്‌നൗ പോരാട്ടം. രാജസ്ഥാനിലെ ഹോം ഗ്രൗണ്ടുകളിലൊന്നായ ജയ്പുരിലാണ് മത്സരം,