Jasmin Jaffar-Gabri: വേര്‍പിരിഞ്ഞിട്ടില്ല; ഗബ്രിയ്‌ക്കൊപ്പം തായ്‌ലാന്റില്‍ അടിച്ചുപൊളിച്ച് ജാസ്മിന്‍
Jasmin Jaffar and Gabri Jose's Thailand Trip: ബിഗ് ബോസ് മലയാളം സീസണ്‍ ആറിലൂടെ ശ്രദ്ധേയരായവരാണ് ജാസ്മിന്‍ ജാഫറും ഗബ്രി ജോസും. മറ്റ് മത്സരാര്‍ഥികളെ പോലെ ഇവരുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഏറെ വിമര്‍ശനങ്ങള്‍ ഇരുവര്‍ക്കും ഏറ്റുവാങ്ങേണ്ടതായി വന്നിരുന്നു. സൈബര്‍ ബുള്ളിയിങ്ങിന് വിധേയമായ ജാസ്മിന് ഒരുപാട് നഷ്ടങ്ങള്‍ സഹിക്കേണ്ടതായി വന്നു. ഗബ്രിയുമായുള്ള സൗഹൃദം തന്നെയായിരുന്നു അതിന് പ്രധാന കാരണം.

ബിഗ് ബോസില്‍ എത്തിയതിന് ശേഷമാണ് ഗബ്രിയും ജാസ്മിനും പരിചയപ്പെടുന്നത്. പ്രണയമാണോ സൗഹൃമാണോ എന്ന സംശയം പ്രേക്ഷകരില്‍ ഉണ്ടാക്കിക്കൊണ്ടുള്ളതായിരുന്നു ഇരുവരുടെയും ബന്ധം. (Image Credits: Instagram)

എന്നാല്‍ വിമര്‍ശനങ്ങള്‍ ഒരുപാട് നേരിടേണ്ടതായി വന്നിരുന്നുവെങ്കിലും ഗബ്രിയും ജാസ്മിനും തമ്മിലുള്ള സൗഹൃദം ബിഗ് ബോസിന് ശേഷവും തുടര്‍ന്നു. ജാസ്മിന്‍ കൊച്ചിയിലേക്ക് താമസം മാറിയതും ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തുന്നതുമെല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. (Image Credits: Instagram)

ഇപ്പോഴിതാ ഇരുവരും തായ്‌ലാന്റില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. യാത്രയ്ക്ക് കൂടെ ആരാണുള്ളതെന്ന് ജാസ്മിന്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഗബ്രി കൂടെയുണ്ടെന്ന് ഉറപ്പിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് പുറത്തുവരുന്നത്. (Image Credits: Instagram)

നീലതടാകത്തില്‍ ഗബ്രിക്കൊപ്പം ഇരിക്കുന്ന ജാസ്മിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പിങ്കും വൈറ്റും നിറത്തിലുള്ള ഷോര്‍ട്ട് കോഡ് സെറ്റ് ധരിച്ചാണ് ജാസ്മിന്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. (Image Credits: Instagram)

മള്‍ട്ടി കളര്‍ ഫ്രീ സൈസ് ഷര്‍ട്ടും തൊപ്പിയുമാണ് ഗബ്രിയുടെ ലുക്ക്. തായ്‌ലാന്റിലെ ടൈഗര്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്ന ഗബ്രിയുടെയും ജാസ്മിന്റെയും വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. (Image Credits: Instagram)