Kerala Rain Alert: മഴ പോയിട്ടില്ല, അതിശക്തമായ മഴയെത്തുന്നു; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Yellow Alert in 9 Districts: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാവുകയാണ്. കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കോമോറിന്‍ തീരം മുതല്‍ റായല്‍സീമ വരെ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വീണ്ടും മഴ ശക്തമാകും. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. (Image Credits: PTI)

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലാണ് ഇന്ന് അലര്‍ട്ടുള്ളത്. (Image Credits: PTI)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. (Image Credits: PTI)

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടി മഴയ്ക്കും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. (Image Credits:PTI)

മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കിഴക്കന്‍ മേഖലകളില്‍ മഴ ശക്തമാകാനാണ് സാധ്യത. (Image Credits: PTI)