Kunchacko Boban: എന്റെ ചോദ്യത്തിന് ചാക്കോച്ചന്‍ നോക്കിയ നോട്ടം മനസില്‍ തറച്ചുകയറി നില്‍ക്കുന്നുണ്ട്: മീര അനില്‍
Meera Anil About Anchoring: ആങ്കറിങ് രംഗത്ത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിറസാന്നിധ്യമാണ് മീര അനില്‍. കോമഡി സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീര പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്.

വ്യാപക വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന അവതാരകയാണ് മീര അനില്‍. നിരവധി താരങ്ങളോട് മീര ചോദിച്ച ചോദ്യങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോള്‍ അതേ കുറിച്ച് പിങ്ക് പോഡ്കാസ്റ്റില്‍ സംസാരിക്കുകയാണ് താരം. (Image Credits: Instagram)

ഡയറക്ടേഴ്‌സിന്റെ കമാന്‍ഡ് അനുസരിച്ചാണ് നമ്മള്‍ പ്രസന്റ് ചെയ്യേണ്ടത്. നമ്മുടെ പേഴ്‌സണല്‍ ചോയ്‌സുകളായിരിക്കില്ല അത്. വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്.

കുഞ്ചാക്കോ ബോബന്റെ 25 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഒരു ഇവന്റുണ്ടായിരുന്നു. അന്ന് തങ്ങള്‍ക്ക് കൃത്യമായ ഇന്‍സ്ട്രക്ഷന്‍ കിട്ടിയത് ചാക്കോച്ചനെ ഇമോഷണലാക്കണം എന്നാണ്. തനിക്ക് ചാക്കോച്ചനെ ഇഷ്ടമാണെന്നോ അല്ലെങ്കില്‍ അദ്ദേഹം വേദനിക്കുന്നത് കാണാന്‍ താത്പര്യമില്ലെന്നോ ഉള്ളോ കാര്യത്തിന് അവിടെ പ്രസക്തിയില്ല. അത്രയും സന്തോഷത്തോടെയിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ അച്ഛനെ കുറിച്ച് താന്‍ ചോദിച്ചു.

അന്ന് ചാക്കോച്ചന്‍ തന്നെ നോക്കിയ നോട്ടം ഇന്നും തന്റെ മനസില്‍ തറച്ച് കയറി നില്‍ക്കുന്നുണ്ട്. പിന്നീട് പല ചോദ്യങ്ങളും അവരോട് ചര്‍ച്ച ചെയ്തിട്ടായിരിക്കും കയറി ഇരിക്കുന്നത്. വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ഏറ്റുവാങ്ങുക എന്ന് മാത്രമേയുള്ളു.

വിമര്‍ശനങ്ങള്‍ ഇപ്പോള്‍ ശീലമായി. നമ്മള്‍ ആരാണെന്ന് നമുക്ക് ചുറ്റുമുള്ള അഞ്ച് പേര്‍ക്ക് അറിഞ്ഞാല്‍ പോരെ. എല്ലാവരെയും അറിയിച്ച് ജോലിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും മീര കൂട്ടിച്ചേര്‍ത്തു.