Malayalam Cinema Collection: എട മോനേ…ചരിത്ര നിമിഷം; ആയിരം കോടി കടന്ന് മലയാള സിനിമ
മോളിവുഡ് ഈ വര്‍ഷം പൂര്‍ത്തിയാക്കുന്നത് റെക്കോര്‍ഡ് കളക്ഷനുമായിട്ടാകും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. മോളിവുഡ് അതിന്റെ സുവര്‍ണകാലം എല്ലാ അര്‍ത്ഥത്തിലും ആഘോഷിക്കുകയാണ്.

മലയാള സിനിമയുടെ നല്ലകാലം എന്നല്ലാതെ എന്ത് പറയാനാ. 2024 ആരംഭിച്ചതു മുതല്‍ വെച്ചടി വെച്ചടി കയറ്റമാണ്. ജനുവരി മുതല്‍ ഇറങ്ങുന്ന എല്ലാ സിനിമകളും ബ്ലോക്ബസ്റ്റര്‍ വിജയം തന്നെ ആയിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ്

ഹിറ്റടിക്കുക മാത്രമല്ല, കണ്ടന്റിലും മേക്കിങ്ങിലും സെറ്റില്‍ ഉള്‍പ്പെടെ ഒരു വിട്ടുവീഴ്ചയുമില്ലാതെയാണ് മലയാള സിനിമ മുന്നേറികൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചരിത്രത്തിലാദ്യമായി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മലയാള സിനിമ. വെറും അഞ്ചുമാസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

മഞ്ഞുമ്മല്‍ ബോയ്സ്- 242.5 കോടി, ആടുജീവിതം- 158.5 കോടി, ആവേശം- 156 കോടി, പ്രേമലു-136.25 കോടി, വര്‍ഷങ്ങള്‍ക്കു ശേഷം-83 കോടി, ഭ്രമയുഗം- 58.8 കോടി, ഗുരുവായൂരമ്പലനടയില്‍- 42 കോടി, എബ്രഹാം ഓസ്ലര്‍- 40.85 കോടി, മലൈക്കോട്ടൈ വാലിബന്‍- 30 കോടി, മലയാളീ ഫ്രം ഇന്ത്യ- 19 കോടി, അന്വേഷിപ്പിന്‍ കണ്ടെത്തും- 17 കോടി, പവി കെയര്‍ ടേക്കര്‍- 12 കോടി, മറ്റുള്ള സിനിമകള്‍- 20 കോടി.

അങ്ങനെ ആകെ മൊത്തം 1016 കോടിയോളം രൂപയാണ് ഇതിനോടകം മലയാള സിനിമ നേടിയിരിക്കുന്നത്. ഇതില്‍ നാല് സിനിമകള്‍ 100 കോടി സിനിമകളും രണ്ട് സിനിമകള്‍ 150 കോടി സിനിമകളും ആദ്യമായി 200 കോടി ക്ലബ്ബിലെത്തിച്ച മഞ്ഞുമ്മല്‍ ബോയ്‌സും ഉണ്ട് എന്നതാണ് ശ്രദ്ധേയം.