NEET UG 2025: നാളെ നീറ്റ് പരീക്ഷയ്ക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ കാര്യങ്ങൾ മറക്കരുത്, ഡ്രെസ്സ് കോഡ് ഇങ്ങനെ വേണം
NEET UG 2025 Guidelines And Dress Code: നീറ്റ് പരീക്ഷയ്ക്ക് ഏത് വിധേന ഹാജരാകണമെന്ന് നാഷ്ണൽ ടെസ്റ്റിങ് ഏജൻസി മുന്നറിയിപ്പ് നൽകിട്ടുണ്ട്. അവ ഒന്ന് പരിശോധിക്കാം

അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷയ്ക്കായി 23 ലക്ഷത്തോളം വിദ്യാർഥികൾ നാളെ മെയ് നാലാം തീയതി പരീക്ഷഹാളിലേക്ക് പോകുകയാണ്. നാളെ ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ അഞ്ച് മണി വരെയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. (Image Credits: PTI)

പരീക്ഷയ്ക്ക് പോകുന്നതിന് മുന്നോടിയായി വിദ്യാർഥികൾ ചില നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. പരീക്ഷ ഏത് വിധേന വന്ന് ഹാജരാകണമെന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി നേരത്തെ നിർദേശങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അവ എന്തെല്ലാമാണെന്ന് ഒന്ന് പരിശോധിക്കാം. (Image Credits: PTI)

പരീക്ഷയ്ക്ക് പോകുമ്പോൾ നിർബന്ധമായും കൈയ്യിൽ കരുതേണ്ടവ - നീറ്റ് പരീക്ഷയ്ക്കായിട്ടുള്ള അഡ്മിറ്റ് കാർഡ്, ഹാർഡ് കോപ്പിയാണ് കൈയ്യിൽ കരുതേണ്ടത്. അതിൽ പാസ്പോർട്ട് സൈസിലുള്ള ഫോട്ടോയും പതിപ്പിച്ചിരിക്കണം. അറ്റെൻഡൻസ് ഷീറ്റിൽ പതിപ്പിക്കുന്നതിനായി മറ്റൊരു പാസ്പോർട്ട് സൈസ് ഫോട്ടോയും കരുതണം. (Image Credits: PTI)

ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡിൻ്റെ യഥാർഥ പതിപ്പ് തിരിച്ചറിയൽ രേഖയായി കൈയ്യിൽ കരുതേണം. ആവശ്യമുള്ളവർ PwBD സെർട്ടിഫിക്കേറ്റ് കൈവശം വെക്കേണ്ടതാണ്. ഈ രേഖകൾ ഇല്ലാത്തവർക്ക് പരീക്ഷ ഹാളിലേക്ക് പ്രവേശനം ലഭിക്കുന്നതല്ല. (Image Credits: PTI)

ഇവ കൈയ്യിൽ കരുതരത് - എഴുതിയതോ പ്രിൻറ് ചെയ്തതോ ആയ പേപ്പറുകൾ, പെൻസിൽ ബോക്സ്, കാൽക്കുലേറ്റർ തുടങ്ങിയവ പരീക്ഷ ഹാളിൽ കയറ്റാൻ അനുവദിക്കില്ല. മൊബൈൽ ഫോൺ, ബ്ലുടൂത്ത് ഉപകരണങ്ങൾ, സ്മാർട്ട് വാച്ച്, പഴ്സുകൾ, ഹാൻഡ്ബാഗുകൾ, ബെൽറ്റ്, തൊപ്പി, മറ്റ് ആഭരണങ്ങൾ ഒന്നും അനുവദിക്കുന്നതല്ല. (Image Credits: PTI)(Image Credits: PTI)

ഡ്രെസ് കോഡ് - ഹാഫ് സ്ലീവായിട്ടുള്ള ഇളം നിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. ഫുൾ സ്ലീവ് വസ്ത്രങ്ങൾ അല്ലെങ്കിൽ കട്ടിയുള്ള വസ്ത്രങ്ങൾ ഒഴിവാക്കണം. മത/സാംസ്കാരിക/പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നവർ പരിശോധനക്കായി റിപ്പോർട്ടിങ് സമയത്തിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും (ഉച്ചയ്ക്ക് 12.30ന് മുമ്പ്) പരീക്ഷ കേന്ദ്രത്തിൽ ഹാജരാകണം. ഷൂസ് അനുവദനീയമല്ല. പകരം ഹീൽ ഇല്ലാത്ത ചെരുപ്പുകൾ ധരിക്കാം. (Image Credits: PTI)