FASTag: ഹൈവേകളിലെ യാത്ര ഇനി വളരെ എളുപ്പം, വരുന്നു പുതിയ ഫാസ്റ്റ് ടാഗ് നയം
Upcoming FASTag Policy: ഒരു വര്‍ഷത്തേക്ക് ഒറ്റത്തവണ പേയ്‌മെന്റിലൂടെ തടസങ്ങളില്ലാതെ യാത്ര ചെയ്യാന്‍ സഹായിക്കുന്ന പുതിയ ടോള്‍ നയം തയ്യാറാക്കുന്നതിനുള്ള പണിപ്പുരയിലാണ് കേന്ദ്രസര്‍ക്കാരെന്ന് റിപ്പോര്‍ട്ട്

ഫാസ്ടാഗിന്റെ പേരിലുള്ള യാത്രാ തടസങ്ങള്‍ ഇനി അധിക കാലമൊന്നും ഉണ്ടാകില്ല. ഒരു വര്‍ഷത്തേക്ക് ഒറ്റത്തവണ പേയ്‌മെന്റിലൂടെ തടസങ്ങളില്ലാതെ യാത്ര ചെയ്യാന്‍ സഹായിക്കുന്ന പുതിയ ടോള്‍ നയം തയ്യാറാക്കുന്നതിനുള്ള പണിപ്പുരയിലാണ് കേന്ദ്രസര്‍ക്കാര്‍ (Image Credits: Social Media, Freepik).

ഒരു വര്‍ഷത്തേക്ക് 3000 രൂപയാകും അടയ്‌ക്കേണ്ടത്. ഇതുവഴി ദേശീയ പാതകളിലും, എക്‌സ്പ്രസ് വേകളിലും ബുദ്ധിമുട്ടുകളില്ലാതെ യാത്ര ചെയ്യാനാകും. തടസങ്ങളില്ലാതെ യാത്ര ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ടോള്‍ പ്ലാസകളില്‍ കാത്തുകിടക്കേണ്ടിയും വരില്ല. ഫാസ്ടാഗ് അക്കൗണ്ടുകള്‍ പതിവായി റീചാര്‍ജ് ചെയ്യേണ്ട ആവശ്യവുമില്ല. ഹൈവകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഉപകാരപ്രദമാണ് നീക്കം. എന്നാല്‍ വല്ലപ്പോഴും മാത്രം യാത്ര ചെയ്യുന്നവര്‍ക്കോ? അവര്‍ക്കായി ദൂരാധിഷ്ഠിത മോഡലും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

ഈ മോഡല്‍ പ്രകാരം 100 കിലോമീറ്ററിന് 50 രൂപ എന്ന നിശ്ചിത നിരക്ക് അടയ്‌ക്കേണ്ടി വരും. പുതിയ ടോള്‍ സംവിധാനത്തിലേക്ക് യാത്രക്കാര്‍ക്ക് വളരെ പെട്ടെന്ന് മാറാനാകും.

അധികം രേഖകളുടെ ആവശ്യമില്ല. നിലവിലെ അക്കൗണ്ടില്‍ മാറ്റം വരുത്തേണ്ടതുമില്ല. പുതിയ നയം സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്ന് മുതല്‍ നടപ്പാകുമെന്ന് വ്യക്തമല്ല.