Coffee benefits: കാപ്പി പ്രാന്തന്മാർക്കൊരു സന്തോഷവാർത്ത, കട്ടൻ കുടിച്ചാൽ ആയുസ്സ് കൂടും
Drinking black coffee Benefits : ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. കാപ്പി കുടിക്കാത്തവരേക്കാൾ കാപ്പി കുടിക്കുന്നവർക്ക് മരണ സാധ്യത കുറയുമത്രേ.

കഫീൻ നല്ലതല്ല, അത് ശരീരത്തിൽ അഡിക്ഷൻ ഉണ്ടാക്കും എന്നെല്ലാം പറഞ്ഞ് കാപ്പിയെ മാറ്റി നിർത്തുന്നവർ ഒരു നിമിഷം ശ്രദ്ധിക്കൂ... കാപ്പി നല്ലതാണ്.

പുതിയ പഠനം അനുസരിച്ച് കാപ്പി ആയുസ്സ് കൂട്ടുമെന്നാണ് വിലയിരുത്തൽ. പാലും പഞ്ചസാരയും ചേർത്ത കൊഴുത്ത കാപ്പിയല്ല, മറിച്ച് നമ്മുടെ സ്വന്തം കട്ടൻ കാപ്പിയാണ് ഇവിടെ താരം.

ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. കാപ്പി കുടിക്കാത്തവരേക്കാൾ കാപ്പി കുടിക്കുന്നവർക്ക് മരണ സാധ്യത കുറയുമത്രേ.

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് മരണസാധ്യത 16% കുറയ്ക്കുമ്പോൾ, 2-3 കപ്പ് കുടിക്കുന്നത് ഇത് 17% വരെ കുറയ്ക്കും. മൂന്നിൽ കൂടിയാലും പ്രത്യേകിച്ച് കൂടുതൽ ഗുണം കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട.

ദിവസവും പാലും പഞ്ചസാരയും ചേർത്ത കാപ്പി കുടിക്കാൻ ഗവേഷകർ പ്രോത്സാഹിപ്പിക്കുന്നില്ല.എന്നാലും കാപ്പി കുടിയ്ക്കൽ ഗുണം അൽപം കുറഞ്ഞാലും ഫലം ചെയ്യുമെന്നാണ് കണ്ടെത്തൽ.