Nivin Pauly Bethlehem Kudumba Unit: നിവിൻ പോളിയുടെ അടുത്ത ഹിറ്റോ? മമിത ബൈജുവിനെ നായികയാക്കി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്
Nivin Pauly Bethlehem Kudumba Unit: ‘പ്രേമലു’ മെഗാ ഹിറ്റാക്കിയ ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമെന്നതും ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ പ്രത്യേകതയാണ്....

ഏറെ നാളുകൾക്കു ശേഷം മലയാള സിനിമ പ്രേക്ഷകർക്കിടയിലെ വീണ്ടും പ്രിയങ്കരനാവുകയാണ് നിവിൻപോളി. നിവിന്റെ സർവ്വമായ എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററിൽ മുന്നേറുകയാണ്. (photo: facebook)

പുതിയൊരു ചിത്രത്തിന്റെ അപ്ഡേറ്റ് എത്തിയിരിക്കുന്നു. നിവിൻ പോളി-ഗിരീഷ് എ.ഡി ചിത്രമായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ’ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. (photo: facebook)

‘പ്രേമലു’ മെഗാ ഹിറ്റാക്കിയ ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമെന്നതും ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ പ്രത്യേകതയാണ്. ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തിൽ നിവിൻ പോളിയെക്കൂടാതെ നസ്‌ലെൻ, മമിത ബൈജു എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. (photo: facebook)

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച ഗിരീഷ് എ.ഡി ഈ ചിത്രത്തിലും വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. നിവിൻ പോളിയുടെ തിരിച്ചുവരവ് ഗംഭീരമാക്കിയ പ്രേക്ഷകർ ഇതും വലിയ ആഘോഷമാക്കുമെന്നാണ് സൂചന. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്നത്.(photo: facebook)

ഈ ചിത്രം ഒരു സാധാരണ കുടുംബത്തിൽ അരങ്ങേറുന്ന രസകരമായ മുഹൂർത്തങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്. നിലവിൽ കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്.(photo: facebook)