മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ...? ദമ്പതികൾക്ക് 100 പുത്രൻമാരുണ്ടായിരുന്നത്രേ | onam 2024, untold story of mahabali wife vindhyavali, know about all you need Malayalam news - Malayalam Tv9

Mahabali Wife Vindhyavali: മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ…? ദമ്പതികൾക്ക് 100 പുത്രൻമാരുണ്ടായിരുന്നത്രേ

Published: 

31 Aug 2024 | 10:37 PM

Vindhyavali: ഐതീഹ്യപരമായി വളരെ കുറച്ചു മാത്രം പേരു പരാമർശിക്കപ്പെടുന്ന കഥാപാത്രമായതിനാൽ വിന്ധ്യാവലിയെക്കുറിച്ച് പലർക്കും അറിവില്ല. സുന്ദരിയും സഹജീവികളോട് കരുണയുള്ളവളുമായിരുന്നു വിന്ധ്യാവലി.

1 / 6
ഓണമെന്നാൽ മഹാബലിയാണ് പ്രധാനം. കയ്യിൽ കുടയും തലയിൽ കിരീടവും ധരിച്ച മഹാബലി തിരുവോണ നാളിൽ നാടുകാണാനെത്തുന്ന ദിവസമാണ് ഓണം. ചിങ്ങത്തിലെ അത്തം ദിവസം മുതൽ തുടങ്ങുന്ന മഹാബലിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ തിരുവോണത്തോടെയാണ് അവസാനിക്കുക.

2 / 6
അത്തം മുതൽ വീടുകൾക്ക് മുൻപിൽ ഓരോ തരം പൂക്കളെന്ന കണക്കിൽ പൂക്കളം ഒരുക്കാൻ തുടങ്ങും. അത് അങ്ങനെ തിരുവോണം വരെ നീളും. പുരാണങ്ങൾ അനുസരിച്ച് പ്രഹ്ളാദന്റെ പൗത്രനാണ് ബലി. ഇന്ദ്രസേനൻ എന്നാണ് അ​ദ്ദേഹത്തിൻ്റെ ശരിക്കുള്ള പേര്. അസുര രാജാവായിരുന്നെങ്കിലും മഹാവിഷ്ണുവിന്റെ കടുത്ത ആരാധകനായിരുന്നത്രേ മഹാബലി.

3 / 6
 മഹാധൈര്യശാലിയും രാജാക്കന്മാർക്കിടയിലെ രാജാവുമായ അദ്ദേഹം മഹാബലി ചക്രവർത്തി എന്നാണ് അറിയപ്പെട്ടത്. നീതിമാനും സത്യസന്ധനുമായ മഹാബലിയുടെ പ്രസിദ്ധിയും കീർത്തിയും സകല നാടുകളിലേക്കും അതിവേഗം കേൾവികേട്ടു. ഹിമവാന്റെ പുത്രിയാണ് മഹാബലിയുടെ ഭാര്യ വിന്ധ്യാവലി.

4 / 6
മഹാബലിയ്ക്ക് എല്ലാ പിന്തുണയും നൽകിക്കൊണ്ടുള്ള ഉത്തമയായ ഒരു കുടുംബിനിയായിരുന്നു വിന്ധ്യാവലിയെന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഐതീഹ്യപരമായി വളരെ കുറച്ചു മാത്രം പേരു പരാമർശിക്കപ്പെടുന്ന കഥാപാത്രമായതിനാൽ വിന്ധ്യാവലിയെക്കുറിച്ച് പലർക്കും അറിവില്ല.  സുന്ദരിയും സഹജീവികളോട് കരുണയുള്ളവളുമായിരുന്നു വിന്ധ്യാവലി.

5 / 6
മഹാബലി- വിന്ധ്യാവലി ദമ്പതികൾക്ക് 100 പുത്രൻമാരുണ്ടായിരുന്നുവെന്നും ചില ഐതീഹ്യങ്ങളിൽ പറയുന്നുണ്ട്. ഇതിൽ ബാണാസുരനും നമസുവുമാണ് പേരുകേട്ട പുത്രൻമാർ. ഭർത്താവായ മഹബലിയുടെ ഉത്തമ ഭാര്യയായി പ്രവർത്തിച്ച വിന്ധ്യാവലി തന്റെ 100 പുത്രൻമാരോടും ഒരുപോലെ സ്‌നേഹമുള്ളവളായിരുന്നു.

6 / 6
പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമ്പോഴെല്ലാം വിന്ധ്യാവലിയും മഹാബലിയുടെ ഒപ്പമുണ്ടായിരുന്നതായാണ് കഥ. എന്നാൽ  പ്രജകൾക്ക് വേണ്ടിയാണ് ഇവയൊക്കെയെന്ന് മനസിലാക്കിയ വിന്ധ്യാവലി സങ്കടം ഉള്ളിലൊതുക്കിയാണ് നിന്നിരുന്നതെന്നും പറയുന്നു. വിന്ധ്യാവലിയെ കുറിച്ച് മറ്റെങ്ങും ഒരു ഐതീഹ്യമോ കഥയോ ഒന്നും തന്നെ പറയുന്നില്ല.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ