രണ്ടു ചിത്തിരയോ രണ്ടു ചോതിയോ... ഇത്തവണ പൂക്കളമിടുന്നവർ കൺഫ്യൂഷനിൽ... | Onam 2025 confusion related to Chithira and chothy day, check why this happens and how to make pookkalam these days Malayalam news - Malayalam Tv9

Onam 2025 Pookkalam: രണ്ടു ചിത്തിരയോ രണ്ടു ചോതിയോ… ഇത്തവണ പൂക്കളമിടുന്നവർ കൺഫ്യൂഷനിൽ…

Published: 

27 Aug 2025 14:59 PM

നാൾപ്രകാരം നോക്കുകയാണെങ്കിൽ നാളെ 5:45 നാഴികയാണ് ചിത്തിരയുള്ളത് . ബാക്കി ചോതി നക്ഷത്രമാണ്. പിറ്റേന്ന് നോക്കിയാലും ചോതി 13 നാഴികയോളമുണ്ട്.

1 / 5ഇത്തവണത്തെ ഓണം 11 ദിവസമാണ്. അത്തം പത്തോളം എന്ന സങ്കല്പത്തെ പൊളിച്ചെഴുതിക്കൊണ്ട് ഇത്തവണ 11നാളിൽ ഓണം ആഘോഷിക്കാം. അതിന്റെ കാരണം മറ്റൊന്നുമല്ല ചിത്തിര നാളും ചോതിനാളും തന്ന ഒരു ചെറിയ പണിയാണ്.

ഇത്തവണത്തെ ഓണം 11 ദിവസമാണ്. അത്തം പത്തോളം എന്ന സങ്കല്പത്തെ പൊളിച്ചെഴുതിക്കൊണ്ട് ഇത്തവണ 11നാളിൽ ഓണം ആഘോഷിക്കാം. അതിന്റെ കാരണം മറ്റൊന്നുമല്ല ചിത്തിര നാളും ചോതിനാളും തന്ന ഒരു ചെറിയ പണിയാണ്.

2 / 5

അത്തം പിറന്ന തൊട്ടടുത്ത ദിവസം തന്നെ എത്തുന്ന ചിത്തിര നക്ഷത്രം ഇത്തവണ രണ്ടു ദിവസമാണ്. ബുധനാഴ്ച 60 നാഴിക പിന്നിട്ടിട്ടും അടുത്ത ദിവസം 5:45 നാഴിക കൂടി ഈ നാൾ വരുന്നതാണ് ഇതിന് കാരണം. ബുധനാഴ്ച ചിത്തിര ആചാരപ്രകാരം തുമ്പയും തുളസിയും മാത്രം ഇടുകയും പിറ്റേന്ന് ചോതിനാളിൽ ചുവന്ന പൂവ് ഇടുകയും ചെയ്യുന്നതാണ് പതിവ്.

3 / 5

എന്നാൽ ഈ തവണ പതിവ് തെറ്റിച്ചുകൊണ്ട് രണ്ടു ദിവസം തുമ്പയും തുളസിയും മാത്രമാക്കണോ അതോ മൂന്നാം നാൾ ചോതിയിൽ ചെയ്യുന്നത് പോലെ ചുവന്ന പൂവിട്ട് കൂടുതൽ നാളുകളിൽ നിറമുള്ള പൂക്കൾ ഇടണോ എന്നെല്ലാമാണ് സംശയം.

4 / 5

ഇത്തരത്തിൽ മുൻ വർഷങ്ങളിലും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഒരു ദിവസം പരിഗണിക്കാതെയോ അല്ലെങ്കിൽ ഒരു ദിവസം അധികമായി രണ്ടുവട്ടം പൂക്കൾ ഇട്ടുമോ ആണ് പ്രതിസന്ധി പരിഹരിക്കുക. നാൾപ്രകാരം നോക്കുകയാണെങ്കിൽ നാളെ 5:45 നാഴികയാണ് ചിത്തിരയുള്ളത് . ബാക്കി ചോതി നക്ഷത്രമാണ്. പിറ്റേന്ന് നോക്കിയാലും ചോതി 13 നാഴികയോളമുണ്ട്.

5 / 5

ഒരു ദിവസം രണ്ട് നാളുകൾ വരുന്നത് സാധാരണയാണ്. ഇതിൽ കൂടുതൽ നാഴിക ഏത് നാളാണ് ഉള്ളത് എന്നത് നോക്കിയാണ് ആ ദിവസത്തിലെ നാളേതെന്ന് തീരുമാനിക്കുക. അങ്ങനെ നോക്കിയാൽ ഒരു ദിവസം അധികം പൂക്കളം ഇട്ട് ഓണം ആഘോഷിക്കുക എന്ന ഒരു തീരുമാനത്തിലേക്ക് നമ്മൾ എത്തേണ്ടിവരും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും