Prithviraj Sukumaran: പൃഥ്വിരാജ് മകളെ അംബാനി സ്‌കൂളില്‍ വിടാന്‍ കാരണമുണ്ട്; വെളിപ്പെടുത്തലുമായി മല്ലിക സുകുമാരന്‍
Mallika Sukumaran About Alamkritha's Education: തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കുന്ന ആളാണ് മല്ലി ക സുകുമാരന്‍. തന്നെ കുറിച്ച് മാത്രമല്ല, ഭര്‍ത്താവായ നടന്‍ സുകുമാരനെയും മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെ കുറിച്ച് വരെ മല്ലിക മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസുതുറക്കാറുണ്ട്. എല്ലാ കാര്യങ്ങളും വെട്ടിത്തുറന്ന് പറയുന്ന മല്ലിക.ുടെ സംസാരം കേള്‍ക്കാനും എല്ലാവര്‍ക്കും ഇഷ്ടമാണ്.

കൊച്ചുമക്കളാണ് തന്റെ ജീവിതത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ രസമെന്ന് പറയുകയാണ് നടി മല്ലിക സുകുമാരന്‍. അവര്‍ക്ക് കഥകളും കൊച്ചുവര്‍ത്താനമെല്ലാം പറയാനുണ്ടാകും, തന്നെ വെറുതെയിരിക്കാന്‍ സമ്മതിക്കില്ലെന്നും പറയുകയാണ് മല്ലിക. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്. (Image Credits: Instagram)

പിറന്നാള്‍ എന്നും പറഞ്ഞ് വീട്ടിലേക്ക് വരും, കേക്ക് മുറിക്കും ഡാന്‍സെല്ലാം കളിക്കും. ആ സമയത്ത് ഒരു പതിനാറുകാരിയായി മാറും ഞാന്‍. പ്രാര്‍ത്ഥനയും നക്ഷത്രയും അലംകൃതയും വന്നാല്‍ ഞാന്‍ അവരുടെ ചേച്ചിയായി മാറുമെന്നും താരം പറഞ്ഞു. (Image Credits: Instagram)

പൃഥ്വിരാജിന്റെ മകള്‍ അംബാനി സ്‌കൂളില്‍ പഠിക്കുന്നതിനെ കുറിച്ചും മല്ലിക മനസുതുറക്കുന്നുണ്ട്. അലംകൃത അംബാനി സ്‌കൂളില്‍ പഠിക്കുന്നതൊക്കെ വലിയ വാര്‍ത്തയാക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. എത്രയോ കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട്, അത് നല്ല സ്‌കൂളാണ്. സൂര്യയോ മറ്റോ പറഞ്ഞതുകൊണ്ടാണ് അവിടെ ചേര്‍ത്തത്, അല്ലാതെ മറ്റൊരു കാരണം ഉണ്ടെന്ന് തോന്നുന്നില്ല. (Image Credits: Instagram)

അലംകൃത മിടുക്കി തന്നെയാണ്. എന്നാലും അവളെ പോലെ മിടുക്കരായ എത്രയോ കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട്. അവിടെ പഠിച്ചതുകൊണ്ട് ലോകം ഭരിക്കണം എന്നൊന്നുമില്ല. രാജ്യത്തും ലോകത്തുമെല്ലാം പ്രശസ്തരായ പലരും തമിഴ്‌നാട്ടിലും കേരളത്തിലും ആന്ധ്രയിലുമെല്ലാം പഠിച്ചവരല്ലേ. (Image Credits: Instagram)

എവിടെ പഠിക്കുന്നു എന്നലില്ല കാര്യം. അവര്‍ താമസിക്കുന്നത് ഇപ്പോള്‍ മുംബൈയിലാണ്. അപ്പോള്‍ മകള്‍ക്ക് പഠിക്കാന്‍ മികച്ചൊരു സ്‌കൂള്‍ അത്രയോ ഉള്ളൂവെന്നും താരം പറഞ്ഞു. (Image Credits: Instagram)