Ranveer Allahbadia: കോടികൾ വരുമാനം, രൺബീർ അലബാദിയയുടെ യൂ ട്യൂബ് ചാനലുകൾ ഹാക്ക് ചെയ്തു
Ranveer Allahbadia YouTube Channel Hacked : ഇത് തൻ്റെ യൂട്യൂബ് കരിയറിൻ്റെ അവസാനമോ എന്ന് കാണിച്ച് രൺബീർ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു.

ഇന്ത്യയിലെ പ്രമുഖ യൂട്യൂബറും പോഡ്കാസ്റ്ററുമായ രൺബീർ അലബാദിയയുടെ യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. നിരവധി പോഡ് കാസ്റ്റുകളും ഹാക്കർമാർ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ബിയർബൈസെപ്സ് എന്ന ചാനലാണ് രൺബീറിനെ പ്രശസ്തനാക്കിയത്. ഏകദേശം ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബർമാരുള്ള ഏഴ് YouTube ചാനലുകളോളം രൺബീറിനുണ്ട്. ഇന്ത്യയിൽ രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ അടക്കം പ്രശസ്തരായ നിരവധി പേരാണ് രൺബീറിൻ്റെ പോഡ്കാസ്റ്റുകളിൽ അതിഥിയായി എത്തിയിട്ടുള്ളത്. കേന്ദ്രമന്ത്രിമാർ വരെയും ഇക്കൂട്ടത്തിലുണ്ട്.

ഇത് തൻ്റെ യൂട്യൂബ് കരിയറിൻ്റെ അവസാനമോ എന്ന് കാണിച്ച് രൺബീർ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു. എന്നാൽ ചാനൽ നഷ്ടമായെന്ന ഔദ്യോഗിക സ്ഥിരീകരണമില്ല

35 ലക്ഷത്തിലധികം രൂപയാണ് രൺബീറിന് ഒരുമാസം ലഭിക്കുന്ന ശരാശരി യൂ ട്യൂബ് വരുമാനം, ബ്രാൻഡിങ്ങ്, പ്രമോഷൻ എന്നിവയിൽ നിന്നെല്ലാം വേറെയും ലഭിക്കും.

ചാനുകളും പോഡ്കാസ്റ്റുകളും വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.