Sadhika Venugopal: ‘സംസ്‌കാരം ഇല്ലാത്ത കാമപ്രാന്തന്മാര്‍ ഉള്ള നാടാണ്, എന്തിനാ വെറുതെ ഞാന്‍ മനസമാധാനം കളയുന്നത്’
Sadhika Venugopal's Latest Post and Comment: നടിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത് സാധാരണമാണ്. നടിമാര്‍ ധരിക്കുന്ന വസ്ത്രത്തിന്റെയും ജീവിത രീതിയുടെയുമെല്ലാം പേരില്‍ അവര്‍ക്ക് നിരന്തരം വിമര്‍ശനം ലഭിക്കുന്നു.

തന്റെ പോസ്റ്റുകള്‍ക്ക് താഴെയെത്തുന്ന കമന്റുകള്‍ക്ക് മറുപടി നല്‍കുന്ന നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് സാധിക വേണുഗോപാല്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാകുകയാണ്. നിരവധിയാളുകളാണ് പോസ്റ്റിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്. (Image Credits: Instagram)

ഒട്ടുമിക്ക കമന്റുകള്‍ക്കും സാധിക മറുപടി നല്‍കുന്നുണ്ട്. പോരുമോ എന്റെ കൂടെ എന്ന കമന്റിന് ഇല്ലെന്നാണ് വളരെ രസകരമായി സാധിക മറുപടി നല്‍കിയിരിക്കുന്നത്.

സാരിയില്‍ ഒരു റീല്‍സ് ചെയ്യുമോ ചേച്ചി എന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ സംസ്‌കാരം ഇല്ലാത്ത കാമപ്രാന്തന്മാര്‍ ഉള്ള നാടാണ്. എന്തിനാ വെറുതെ ഓരോന്നു പോസ്റ്റ് ചെയ്ത് ആ റേപ്പിസ്റ്റുകള്‍ക്ക് വെര്‍ച്വല്‍ റേപ്പിന് ഇരയായി ഞാന്‍ വെറുതെ എന്റെ മനസമാധാനം കളയുന്നത് എന്നാണ് താരം മറുപടി നല്‍കുന്നത്.

പര്‍പ്പിള്‍ നിറത്തിലുള്ള സാരിയിലാണ് ഇത്തവണ സാധിക സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതീവ സുന്ദരിയായി സാരിയിലെത്തിയ താരത്തെ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകര്‍.

നേരത്തെ ഉദ്ഘാടനങ്ങളുടെ മറവില്‍ അഡ്ജസ്റ്റ്‌മെന്റ് ചോദിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയും സാധിക ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അത്തരം ഉദ്ഘാടനങ്ങള്‍ക്ക് തനിക്ക് താത്പര്യമില്ലെന്നാണ് താരം വ്യക്തമാക്കിയത്.