'കൊടും തണുപ്പിൽ, നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ'; കുറിപ്പുമായി സംവിധായകൻ താമർ | sarkeet Director Thamar KV's Emotional Post on Asif Ali`s dedication to his new movie Malayalam news - Malayalam Tv9

Thamar: ‘കൊടും തണുപ്പിൽ, നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ’; കുറിപ്പുമായി സംവിധായകൻ താമർ

Published: 

08 May 2025 10:51 AM

Sarkeet Director's Emotional Post on Asif Ali: റാസ് അൽഖൈമയിലെ കൊടും തണുപ്പിൽ, രാത്രി രണ്ടു മണിക്ക് പുതച്ചുമൂടി നിലത്ത് കിടക്കുന്ന ഒരാളുടെ ചിത്രം പങ്കുവച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകന്‍ താമര്‍ കെ.വി. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ആണെന്നും കുറിപ്പിൽ പറയുന്നു.

1 / 5റാസ് അൽഖൈമയിലെ കൊടും തണുപ്പിൽ, രാത്രി രണ്ടു മണിക്ക് പുതച്ചുമൂടി നിലത്ത് കിടക്കുന്ന ഒരാളുടെ ചിത്രം പങ്കുവച്ച് കൊണ്ട് എത്തിയിരിക്കുകയാണ്  സംവിധായകന്‍ താമര്‍ കെ.വി. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ആണെന്നും കുറിപ്പിൽ പറയുന്നു. താമർ പറയുന്നയാൾ മറ്റാരുമല്ല ആസിഫ് അലിയാണ്. (image credits:Facebook)

റാസ് അൽഖൈമയിലെ കൊടും തണുപ്പിൽ, രാത്രി രണ്ടു മണിക്ക് പുതച്ചുമൂടി നിലത്ത് കിടക്കുന്ന ഒരാളുടെ ചിത്രം പങ്കുവച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകന്‍ താമര്‍ കെ.വി. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ആണെന്നും കുറിപ്പിൽ പറയുന്നു. താമർ പറയുന്നയാൾ മറ്റാരുമല്ല ആസിഫ് അലിയാണ്. (image credits:Facebook)

2 / 5

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം സർക്കീട്ട് സംവിധാനം ചെയ്യുന്നത് താമറാണ്. ഒരു ഫീൽ ഗുഡ് ചിത്രമായി ഒരുങ്ങുന്ന ചിത്രം ഇന്നാണ് തീയറ്ററുകളിൽ എത്തുന്നത്. സിനിമയുടെ റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബുധനാഴ്ച രാത്രിയാണ് ആസിഫ് അലിയെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സംവിധായകൻ താമർ രം​ഗത്ത് എത്തിയത്.

3 / 5

'രാത്രി രണ്ടുമണിക്ക്, റാസല്‍ഖൈമയിലെ കൊടുംതണുപ്പില്‍, ഒരു ചെറിയ പുതപ്പില്‍, ഈ നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ആസിഫ് അലിയാണ്. നന്ദി, പ്രിയപ്പെട്ട ആസിഫ് അലി, 'സര്‍ക്കീട്ടി'നെ വിശ്വസിച്ച് കൂടെനിന്നതിന്. അമീറായി ജീവിച്ചതിന്. അമീറിനെ ആളുകള്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷയില്‍, ഞങ്ങളുടെ സര്‍ക്കീട്ട് നാളെ ആരംഭിക്കുന്നു', എന്നായിരുന്നു താമറിന്റെ കുറിപ്പ്.

4 / 5

കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം തിയേറ്ററിലെത്തുന്ന ആസിഫ് അലി ചിത്രമാണ് സർക്കീട്ട്. 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക.

5 / 5

ദീപക് പറമ്പോള്‍, ബാലതാരം ഓര്‍ഹാന്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരും ചിത്രത്തിൽ എത്തുന്നു. ബേസിൽ ജോസഫ് നായകനായി എത്തിയ പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ലോറിൻ ഡൊമിനിക്ക് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

Related Photo Gallery
Health Tips: ഫോൺ നോക്കിയിരുന്നാണോ ഭക്ഷണം കഴിക്കുന്നത്; അപകടം ക്ഷണിച്ചുവരുത്തരത്
Vande Bharat Food Menu: ഇനി ദോശയും പുട്ടും കടലക്കറിയുമൊക്കെ കിട്ടും! വന്ദേ ഭാരതിൽ നാടൻ രുചി വിളമ്പാനൊരുങ്ങി റെയിൽവേ
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം