Shreya Ghoshal: മലയാളത്തെ ഹൃദയത്തോട് ചേര്‍ത്ത ‘ബംഗാളി’; പാട്ടുകളില്‍ മായാജാലം തീര്‍ക്കുന്ന ശ്രേയ ഘോഷാല്‍
Happy Birthday Shreya Ghoshal: മലയാള ഭാഷ സംസാരിക്കാന്‍ അന്യ സംസ്ഥാനക്കാര്‍ വളരെയധികം ബുദ്ധിമുട്ടുന്ന വീഡിയോ ദിനംപ്രതി കാണാറില്ലേ? എന്നാല്‍ മലയാള പാട്ടുകള്‍ പാടി മലയാളികളെ കയ്യിലെടുത്ത ഒരാളുണ്ട് അങ്ങ് ബംഗാളില്‍. അതെ സാക്ഷാല്‍ ശ്രേയ ഘോഷാല്‍. സംഗീത ലോകത്ത് വിസ്മയങ്ങള്‍ തീര്‍ത്ത് അവര്‍ പ്രയാണം തുടരുകയാണ്.

41ാം പിറന്നാളിന്‍ നിറവിലാണ് മലയാളികളുടെ സ്വന്തം ശ്രേയ ഘോഷാല്‍. പതിനഞ്ച് വര്‍ഷത്തിലേറെയായി മലയാള സംഗീത ലോകത്ത് ശ്രേയ ഘോഷാലുണ്ട്. സലില്‍ ചൗധരിക്ക് ശേഷം മലയാള സിനിമാ മേഖല കണ്ട മറ്റൊരു ബംഗാളി പ്രതിഭയാണ് ശ്രേയ. (Image Credits: Instagram)

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ബിഗ് ബി എന്ന ചിത്രത്തില്‍ വിടപറയുകയാണോ എന്ന ഗാനം ആലപിച്ചുകൊണ്ട് ശ്രേയ മലയാളത്തിലേക്ക് കടന്നുവരുന്നത്. തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാള ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ ഏവര്‍ക്കും അത്ഭുതമാണ്. (Image Credits: Instagram)

പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദിലാണ് ശ്രേയ ജനിച്ചതെങ്കിലും വളര്‍ന്നത് രാജസ്ഥാനലിലെ കോട്ടയ്ക്ക് സമീപമുള്ള റാവത്ത്ഭട്ട എന്ന സ്ഥലത്താണ്. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയാണ് ശ്രേയയെ സിനിമാ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. (Image Credits: Instagram)

മലയാളത്തിലോ ഹിന്ദിയിലോ ശ്രേയ ഒതുങ്ങി നിന്നില്ല. ഉര്‍ദു, ബംഗാളി, ആസാമീസ്, ഭോജ്പുരി, കന്നഡ. ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുഗ് തുടങ്ങിയ ഭാഷകളിലും ശ്രേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. (Image Credits: Instagram)

അമേരിക്കന്‍ ബിസിനസ് മാസികയായ ഫോര്‍ബ്‌സ് ഇന്ത്യയിലെ പ്രശസ്തരായ 100 വ്യക്തികളില്‍ ഒരാളായി ശ്രേയയെ നാല് തവണ തിരഞ്ഞെടുത്തിട്ടുമുണ്ട്. (Image Credits: Instagram)