Amla health Benefits: ഗുണമറിഞ്ഞ് കഴിച്ചോളൂ, നെല്ലിക്ക സൂപ്പറല്ലേ
Amla health Benefits: ധാരാളം പോഷക വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് നെല്ലിക്ക. ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്, നെല്ലിക്കയുടെ ചില ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം.
1 / 5

നെല്ലിക്കയിൽ വിറ്റാമിൻ സി വളരെ അധികം ഉള്ളതിനാൽ ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. പനി, തുമ്മൽ, ജലദോഷം എന്നിവയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നു.
2 / 5

നെല്ലിക്ക കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൂടാതെ, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ഹൃദയാരോഗ്യം വർധപ്പിക്കുകയും ചെയ്യുന്നു.
3 / 5

നെല്ലിക്ക കഴിക്കുന്നത് രക്തശുദ്ധീകരണത്തിന് സഹായകമാണ്. ചർമ്മ രോഗങ്ങൾക്കും ഇതിന് പരിഹാരമായി ഉപയോഗിക്കാം.
4 / 5

നെല്ലിക്കയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് ഇൻസുലിൻ നിലയെ ക്രമീകരിക്കാൻ സഹായിക്കുന്നു.
5 / 5

നെല്ലിക്ക തലമുടിയുടെ ആരോഗ്യത്തിനും വളരെയധികം നല്ലതാണ്. മുടികൊഴിച്ചിൽ തടയാനും താരൻ ചെറുക്കാനും സഹായിക്കുന്നു.