വോയ്‌സ് നോട്ടുകൾ ഇനി ടെക്സ്റ്റുകളായി മാറും: പുതിയ മാറ്റവുമായി വാട്‌സ്ആപ്പ് | Whatsapp New Updation, voice note transcription feature first time this four language Malayalam news - Malayalam Tv9

Whatsapp New Update: വോയ്‌സ് നോട്ടുകൾ ഇനി ടെക്സ്റ്റുകളായി മാറും: പുതിയ മാറ്റവുമായി വാട്‌സ്ആപ്പ്

Published: 

23 Nov 2024 09:35 AM

Whatsapp Voice Note Transcription Feature: ശബ്ദസന്ദേശങ്ങൾ ഇനി മുതൽ ടെക്സ്റ്റായി എളുപ്പത്തിൽ ട്രാൻസ്‌ക്രിപ്റ്റ് ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. ആൻഡ്രോയിഡിലും ഐഒഎസിലും ഒരേപോലെ ഈ ഫീച്ചർ ലഭ്യമാകും. വോയ്സ് സന്ദേശങ്ങൾ ടെക്സ്റ്റിലേക്ക് മാറ്റാൻ എഐ ഉപയോഗിക്കുന്നുണ്ടോ എന്നതിനെക്കുറച്ച് വിശദാംശങ്ങൾ വാട്‌സ്ആപ്പ് പുറത്തുവിട്ടിട്ടില്ല.

1 / 5വാട്‌സ്ആപ്പിൽ നീളം കൂടിയ സന്ദേശങ്ങൾ ടൈപ്പ് ചെയ്യാൻ എല്ലാവർക്കും മടിയാണ്. അതിന് പകരം പലപ്പോഴും ശബ്ദസന്ദേശം അയക്കാറാണ് പതിവ്. എന്നാൽ ശബ്ദ സന്ദേശത്തിന്റെ ദൈർഘ്യം കൂടുമ്പോൾ പലപ്പോഴും കേൾവിക്കാർക്ക് അത് ബുദ്ധിമുട്ടാകാറുമുണ്ട്. എന്നാൽ ഇനി മുതൽ ഈ പ്രയാസങ്ങൾ ഒന്നും നിങ്ങൾ നേരിടേണ്ടിവരില്ല. (Image Credits: Freepik)

വാട്‌സ്ആപ്പിൽ നീളം കൂടിയ സന്ദേശങ്ങൾ ടൈപ്പ് ചെയ്യാൻ എല്ലാവർക്കും മടിയാണ്. അതിന് പകരം പലപ്പോഴും ശബ്ദസന്ദേശം അയക്കാറാണ് പതിവ്. എന്നാൽ ശബ്ദ സന്ദേശത്തിന്റെ ദൈർഘ്യം കൂടുമ്പോൾ പലപ്പോഴും കേൾവിക്കാർക്ക് അത് ബുദ്ധിമുട്ടാകാറുമുണ്ട്. എന്നാൽ ഇനി മുതൽ ഈ പ്രയാസങ്ങൾ ഒന്നും നിങ്ങൾ നേരിടേണ്ടിവരില്ല. (Image Credits: Freepik)

2 / 5

ശബ്ദസന്ദേശങ്ങൾ ഇനി മുതൽ ടെക്സ്റ്റായി എളുപ്പത്തിൽ ട്രാൻസ്‌ക്രിപ്റ്റ് ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. ആൻഡ്രോയിഡിലും ഐഒഎസിലും ഒരേപോലെ ഈ ഫീച്ചർ ലഭ്യമാകും. വോയ്സ് സന്ദേശങ്ങൾ ടെക്സ്റ്റിലേക്ക് മാറ്റാൻ എഐ ഉപയോഗിക്കുന്നുണ്ടോ എന്നതിനെക്കുറച്ച് വിശദാംശങ്ങൾ വാട്‌സ്ആപ്പ് പുറത്തുവിട്ടിട്ടില്ല. (Image Credits: Freepik)

3 / 5

എന്നാൽ വോയ്സ് സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റായി തുടരുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. നിങ്ങൾ ഉപയോഗിക്കുന്ന ശബ്ദം മൂന്നാമതൊരാൾക്ക് അറിയാൻ സാധിക്കില്ല എന്നാണ് ഇതിനർത്ഥം. ഇംഗ്ലീഷ്, പോർച്ചുഗീസ്, സ്പാനിഷ്, റഷ്യൻ എന്നീ നാല് ഭാഷകളിലാണ് നിലവിൽ വോയ്‌സ് ട്രാൻസ്‌ക്രിപ്റ്റ് ആരംഭിക്കുക. (Image Credits: Freepik)

4 / 5

അതേസമയം ഹിന്ദി വോയ്‌സുകൾ ടെക്സ്റ്റ് ആക്കാനുള്ള ഓപ്ഷൻ വാട്‌സാപ്പിന്റെ പുതിയ ബീറ്റാവേർഷനിൽ നൽകിയിട്ടുണ്ട്. വോയ്‌സ് ടെക്സ്റ്റാക്കി മാറ്റാൻ വാട്‌സ്ആപ്പിലെ സെറ്റിങ്‌സിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനായി വാട്സ്ആപ്പ് സെറ്റിംഗ്സ് ഓപ്പൺ ചാറ്റ്‌സിൽ ടാപ്പ് ചെയ്യുക. ശേഷം താഴേക്ക് സ്‌ക്രോൾ ചെയ്ത് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എന്ന ഓപ്ഷൻ ടാഗിൾ ചെയ്യുക. (Image Credits: Freepik)

5 / 5

പിന്നീട് കാണിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാം. അതേസമയം ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കാൻ ആവശ്യമായ ഭാഷാ പാക്കേജ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. ഡൗൺലോഡ് പൂർത്തിയായാൽ ഡൺ നൗ എന്ന ഓപ്ഷൻ കൊടുക്കണം. ഓപ്ഷൻ പ്രവർത്തനക്ഷമം ആയാൽ ടെക്സ്റ്റിലേക്ക് മാറ്റേണ്ട വോയ്സ് സന്ദേശത്തിൽ ദീർഘനേരം അമർത്തി 'ട്രാൻസ്‌ക്രൈബ്' ക്ലിക്ക് ചെയ്യുക. (Image Credits: Freepik)

Related Photo Gallery
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
Plum Cake Recipe: മുട്ട വേണ്ട, പ്ലം കേക്ക് ഇനി വീട്ടിൽ ഉണ്ടാക്കാം
JioHotstar: ക്രൈം ഫയൽസ് സീസൺ 3, 1000 ബേബീസ് സീസൺ 2; ജിയോ ഹോട്ട്സ്റ്റാർ ഒരുക്കിവച്ചിരിക്കുന്നത് കലക്കൻ വിഭവങ്ങൾ
Cooking Tips: പ്രഷർ കുക്കിംഗ്, വീണ്ടും ചൂടാക്കുക; ഇങ്ങനെയാണ് പാചകമെങ്കിൽ എല്ലാ ​ഗുണങ്ങളും നഷ്ടമാകും
U19 Asia Cup: കണ്ണില്‍ ചോരയില്ലാതെ വൈഭവ് സൂര്യവംശി, യുഎഇ ബൗളര്‍മാരെ പഞ്ഞിക്കിട്ട് നേടിയത് 171 റണ്‍സ്; ഇന്ത്യയ്ക്ക് കൊടൂരജയം
Singer Aravind Venugopal Wedding: കൂട്ടുകാരി ഇനി ജീവിതപങ്കാളി! ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി; വധു നടി
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി