Saturn Transit: ശനിദേവൻ വിധി മാറ്റിയെഴുതാൻ പോകുന്ന 3 രാശികൾ; നിങ്ങളും ഉണ്ടോ?
Saturn Transit: നീതിയുടെ ദേവനായ ശനി ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് നീങ്ങാൻ ഏകദേശം രണ്ടര വർഷം എടുക്കും. ഈ രീതിയിൽ ഈ മാസം ശനി നിലവിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കുംഭം രാശിയിൽ നിന്നും മാറി വ്യാഴത്തിന്റെ ഗ്രഹമായ മീനം രാശിയിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുകയാണ്

Saturn Transit
ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹാസംക്രമണം ആണ് ശനി സംക്രമണം. നീതിയുടെ ദേവനായ ശനി ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് നീങ്ങാൻ ഏകദേശം രണ്ടര വർഷം എടുക്കും. ഈ രീതിയിൽ ഈ മാസം ശനി നിലവിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കുംഭം രാശിയിൽ നിന്നും മാറി വ്യാഴത്തിന്റെ ഗ്രഹമായ മീനം രാശിയിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുകയാണ്.
ഈ വലിയ മാറ്റം വരുന്ന രണ്ടര വർഷത്തേക്ക് 12 രാശിക്കാരുടെയും ജീവിതത്തിൽ കാര്യമായ സ്വാധീനമാണ് ചെലുത്തുക. അത്തരത്തിൽ രണ്ടര വർഷത്തിനുശേഷം സംഭവിക്കാൻ പോകുന്ന ശനിയുടെ സംക്രമണത്തിലൂടെ ഏതൊക്കെ രാശികൾക്ക് എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരുന്നത് എന്ന് നോക്കാം. ഇത് ചില രാശിക്കാർക്ക് രാജയോഗവും മറ്റുള്ളവർക്ക് വെല്ലുവിളികളും ആണ്.
ശനി സംക്രമണം 3 രാശിക്കാർക്കാണ് പ്രധാനമായും ഗുണം കൊണ്ടുവരുന്നത്
വൃശ്ചികം: നിങ്ങളുടെ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശനിദേവൻ വരുന്നത്. ഇത് നിങ്ങളുടെ കരിയറിൽ ഉണ്ടായിരുന്ന എല്ലാ തടസ്സങ്ങളും നീക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യും. നിങ്ങളുടെ പദ്ധതികൾ എല്ലാം വിജയിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും.
മിഥുനം: ഈ രാശിക്കാർക്ക് ബിസിനസിലും കരിയറിലും മികച്ച പുരോഗതി ഉണ്ടാകും. ആഗ്രഹിച്ച ജോലി ലഭിക്കാൻ അവസരം ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കാനുള്ള ശ്രമങ്ങൾ വിജയിക്കും.
കന്നി: നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. പുതിയ നിക്ഷേപങ്ങളിലൂടെ വരുമാനം കുനിഞ്ഞുകൂടും. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ മൂല്യവും ബഹുമാനവും വർദ്ധിക്കും.