AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Top 5 Lucky Zodiac Signs: ഇടവം, തുലാം… 5 രാശിക്കാർക് ഇന്ന് സൗഭാഗ്യ നാൾ! ശുക്രദിത്യ യോഗത്തിന്റെ അപൂർവ്വ സംയോജനം ഭാഗ്യം കൊണ്ടുവരും

Top 5 Lucky Zodiac Signs: ശിവന്റെ അനുഗ്രഹത്താൽ ഇന്ന് ഇടവം, തുലാം ഉൾപ്പടെ 5 രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. ആ ഭാ​ഗ്യ രാശിക്കാർ ആരൊക്കെയാണെന്നു നോക്കാം. ഈ ദിവസം ചെയ്യേണ്ട പരിഹാരക്രിയകളെയും നോക്കാം.

Top 5 Lucky Zodiac Signs: ഇടവം, തുലാം… 5 രാശിക്കാർക് ഇന്ന് സൗഭാഗ്യ നാൾ! ശുക്രദിത്യ യോഗത്തിന്റെ അപൂർവ്വ സംയോജനം ഭാഗ്യം കൊണ്ടുവരും
Top 5 Luckiest Zodiac SignsImage Credit source: PTI Photos, TV9 Network
ashli
Ashli C | Updated On: 03 Nov 2025 07:19 AM

ഇന്ന് നവംബർ 3 തിങ്കളാഴ്ചയാണ്. കാർത്തിക മാസത്തിലെ ത്രയോദശിയാണ് ഇന്നത്തെ ദിവസം. അതിനാൽ തന്നെ ഇന്നത്തെ ദിവസത്തിന്റെ അധിപൻ ശിവനാണ്. ഈ ദിവസം ചന്ദ്രൻ രാവും പകലും മീനരാശിയിൽ സഞ്ചരിക്കും. അതിനാൽ ശുഭകരമായ പല യോ​ഗങ്ങളും രൂപപ്പെടാൻ സാധ്യത. ശുക്രന്റെയും സൂര്യന്റെയും സംക്രമണം കാരണം, ശുക്രദിത്യ യോഗവും രൂപപ്പെടും. അത്തരമൊരു സാഹചര്യത്തിൽ ശിവന്റെ അനുഗ്രഹത്താൽ ഇന്ന് ഇടവം, തുലാം ഉൾപ്പടെ 5 രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. ആ ഭാ​ഗ്യ രാശിക്കാർ ആരൊക്കെയാണെന്നു നോക്കാം. ഈ ദിവസം ചെയ്യേണ്ട പരിഹാരക്രിയകളെയും നോക്കാം.

ഇടവം: ഈ രാശിക്കാർക്ക് ഇന്ന് ജോലിസ്ഥലത്ത് അനുകൂലമായിരിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും ഇത് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ബിസിനസുകാർക്ക് ഇന്ന് മികച്ച ദിവസമാണ്. കുടുംബത്തിലുള്ള മുതിർന്നവരിൽ നിന്നും പിന്തുണ ലഭിക്കും. ജോലി മാറ്റം ആഗ്രഹിക്കുന്നവർക്കും ജോലി അന്വേഷിക്കുന്നവർക്കും ശുഭകരമായ ദിവസമാണ്. ഇന്ന് പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. ഇടവം രാശിക്കാർ തിങ്കളാഴ്ച ശിവനെ ആരാധിക്കുക. ശിവലിംഗത്തിൽ പാലുകൊണ്ട് അഭിഷേകം നടത്തുക.

മിഥുനം: ബിസിനസുകാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. ജോലിസ്ഥലത്തെ സമ്മർദ്ദങ്ങൾ സഹപ്രവർത്തകരുടെ സഹായത്താൽ തരണം ചെയ്യാൻ സാധിക്കും. അക്കൗണ്ടിംഗ്, ബാങ്കിംഗ് മേഖലകളിൽ ഉള്ളവർക്ക് മികച്ച ദിവസം. ദാമ്പത്യജീവിതം സന്തോഷകരവും അനുകൂലവും ആയിരിക്കും. സുഹൃത്തിൽ നിന്നും സഹായം ലഭിക്കും. മിഥുനം രാശിക്കാർ തിങ്കളാഴ്ച ശിവ ചാലിസ ചൊല്ലുക. ശിവലിംഗത്തിൽ തേൻ പുരട്ടുക.

തുലാം: ഇന്ന് ഭാഗ്യത്തിൻറെ ദിനമാണ്. അവിവാഹിതരായവരെ സംബന്ധിച്ച് വിവാഹവുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. ജോലിസ്ഥലത്ത് ഇന്ന് മനസ്സമാധാനം ഉള്ള നല്ല ദിവസമായിരിക്കും. പ്രണയ ജീവിതത്തിൽ സ്നേഹവും ഐക്യവും നിലനിൽക്കും. സാമ്പത്തിക സ്ഥിതി ഇന്ന് നേട്ടം ഉള്ളതായിരിക്കും. തിങ്കളാഴ്ച ശ്രീ സൂക്തം ജപിക്കുക.

ധനു: രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച ദിവസം. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ജോലിസ്ഥലത്ത് നിങ്ങൾ അംഗീകരിക്കപ്പെടും. ഇന്നത്തെ ദിവസം ഏതെങ്കിലും അപരിചിതന്റെ സഹായം ലഭിക്കാൻ സാധ്യത. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ധനുരാശിക്കാർ തിങ്കളാഴ്ച നാരായണ കവചം ചൊല്ലുക.

കുഭം: കുംഭം രാശിക്കാർക്ക് തിങ്കളാഴ്ച ഭാഗ്യകരമായ ദിവസമാണ്. കഠിനാധ്വാനം ചെയ്താൽ അത് ഭാഗ്യം കൊണ്ടുവരും. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും. വിവിധ ജോലി മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച ദിവസം. അധിക വരുമാനം നേടാനുള്ള സാധ്യത. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. ധനുരാശിക്കാർ ഇന്ന് ശ്രീരാമരക്ഷ സ്തോത്രം ചൊല്ലുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിവരങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല.)