Ravi yog: ഇടവം, ചിങ്ങം… 5 രാശിക്കാർ പണം എണ്ണാൻ റെഡിയായിക്കോളൂ! വ്യാതിപത്, രവിയോഗ് എന്നിവയുടെ ശുഭസംയോജനം
Top 5 Lucky zodiac signs on December 3: ഇന്നത്തെ ദിവസത്തിന്റെ അധിപൻ ഭഗവാൻ ശിവൻ ആണ്. ഇന്ന് ശുഭകരമായ പല യോഗങ്ങളും രൂപപ്പെടാൻ സാധ്യത. അതിൽ പ്രധാനമാണ്.....
ഇന്ന് ഡിസംബർ 3 ബുധനാഴ്ച. മാർഗ ശീർഷ മാസത്തിലെ രണ്ടാഴ്ചയിലെ പതിമൂന്നാം ദിവസം ഉള്ള ചതുർദശി കൂടിയാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ അധിപൻ ഭഗവാൻ ശിവൻ ആണ്. ഇന്ന് ശുഭകരമായ പല യോഗങ്ങളും രൂപപ്പെടാൻ സാധ്യത. അതിൽ പ്രധാനമാണ് വ്യാതിപത്, രവിയോഗ് എന്നിവ. ഇത് പ്രധാനമായും അഞ്ചുരാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ആ രാശികൾ ഏതൊക്കെയെന്ന് നോക്കാം.
ഇടവം: ഇടവം രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. ജോലിസ്ഥലത്തും കുടുംബജീവിതത്തിലും പിന്തുണ ലഭിക്കും. പൊതുവിൽ മനസ്സിന് സമാധാനം ഉണ്ടാകും. ബുധനാഴ്ച ഓം ഗൺ ഗണപതയെ നമ എന്ന ജപിച്ചുകൊണ്ട് ഗണപതിക്ക് 3 ഏലം സമർപ്പിക്കുക.
കർക്കിടകം: കർക്കിടക രാശിക്കാർക്ക് എന്ന ശുഭകരമായ ദിവസമാണ്. ഒരു പോസിറ്റീവ് എനർജി അനുഭവപ്പെടും. ജോലിസ്ഥലത്ത് നിങ്ങളുടെ പരിശ്രമങ്ങൾ വിലമതിക്കപ്പെടും ഏതെങ്കിലും രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഇന്ന് സമാധാനം ഉണ്ടാകും. കർക്കിടക രാശിക്കാർ ബുധനാഴ്ച ഗണേശ അഥർവശീർഷം ജപിക്കുക.
ALSO READ: ഭക്ഷണം കഴിക്കുമ്പോൾ സൂക്ഷിക്കുക, ആരോഗ്യകാര്യത്തിൽ ജാഗ്രത! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത നേട്ടങ്ങൾ കൈവരും. ആത്മവിശ്വാസം ഉള്ള ദിവസം ആയിരിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്നും പിന്തുണ ലഭിക്കും. ബിസിനസ്സുകാർക്ക് എന്ന് നിങ്ങളുടെ ബിസിനസ്സിൽ നേട്ടങ്ങൾ ഉണ്ടാകാം. വിദേശരാജ്യങ്ങളിൽ ജോലി നോക്കുന്നവർക്കും ഇന്ന് മികച്ച ദിവസം. ചിങ്ങം രാശിക്കാർ ഇന്ന് നിങ്ങളുടെ മാതാപിതാക്കളെയും കുടുംബത്തെയും സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുക.
വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ബുധനാഴ്ച ഭാഗ്യകരമായ ദിവസമായിരിക്കും. നിങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുന്നത് നിങ്ങൾക്ക് സന്തോഷം നൽകും. വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ശുഭകരമായ ദിവസം. കുടുംബത്തിലും സമാധാനം ഉണ്ടായിരിക്കും. വൃശ്ചികരാശിക്കാർ ഗണപതി ഭഗവാനെ ആരാധിക്കുക ഓം ഗൺ ഗണപതയെ നമഃ എന്ന മന്ത്രം ജപിക്കുക.
മകരം: മകരം രാശിക്കാർക്ക് ജോലിസ്ഥലത്ത് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങൾ ഫലം കാണും. വിവിധ ഭാഗങ്ങളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനങ്ങൾ ഉണ്ടാകും. കുടുംബജീവിതവും ദാമ്പത്യജീവിതവും മികച്ച ആയിരിക്കും. സന്താനങ്ങളിൽ നിന്നും സന്തോഷമുണ്ടാകും. മകരം രാശിക്കാർ ശിവനെയും ഗണപതി ഭഗവാനെയും ആരാധിക്കുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)