AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Wednesday Astro Remedies: ജോലിയിൽ തടസ്സമോ..? ​​ഗണപതി ഭ​ഗവാനെ പ്രീതിപ്പെടുത്താൻ ബുധനാഴ്ച്ചകളിൽ ഈ വഴിപാടുകൾ നടത്തൂ

Wednesday Astro Remedies to please lord ganesh: ഗണപതിയെ ആരാധിക്കുന്നത് ജീവിതത്തിലെ തടസ്സങ്ങൾ നീക്കി മുന്നോട്ടുള്ള പാത എളുപ്പമാക്കാൻ സഹായിക്കും എന്നാണ് വിശ്വാസം. അത്തരത്തിൽ തൊഴിൽ രംഗത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ...

Wednesday Astro Remedies: ജോലിയിൽ തടസ്സമോ..? ​​ഗണപതി ഭ​ഗവാനെ പ്രീതിപ്പെടുത്താൻ ബുധനാഴ്ച്ചകളിൽ ഈ വഴിപാടുകൾ നടത്തൂ
Lord Ganesh RemediesImage Credit source: Facebook, Tv9 Network
ashli
Ashli C | Published: 03 Dec 2025 09:48 AM

ഇന്ന് ബുധനാഴ്ച. ഹിന്ദുമത വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവനോ ദേവതയ്ക്കോ വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ ബുധനാഴ്ച ആരാധിക്കേണ്ടത് ഭഗവാൻ ഗണപതിയെയാണ്. ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ സഹായിക്കുന്ന സങ്കടമോചകനാണ് ഗണപതി ഭഗവാൻ.

ഗണപതിയെ ആരാധിക്കുന്നത് ജീവിതത്തിലെ തടസ്സങ്ങൾ നീക്കി മുന്നോട്ടുള്ള പാത എളുപ്പമാക്കാൻ സഹായിക്കും എന്നാണ് വിശ്വാസം. അത്തരത്തിൽ തൊഴിൽ രംഗത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനായി ഇനി പറയുന്ന വഴിപാടുകൾ നടത്തുക.

അഷ്ടദ്രവ്യ ഗണപതി ഹോമം: കരിയറിയിലെ തടസ്സങ്ങൾ പരാജയങ്ങൾ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ നീക്കി ജീവിതത്തിൽ വിജയം ഉണ്ടാകുന്നതിനായി അഷ്ടദ്രവ്യഗണപതി ഹോമം നടത്തുക.. ഇതിനായി എട്ടു വിശുദ്ധ വസ്തുക്കൾ അതായത് തേങ്ങാ, ശർക്കര, കരിമ്പ് മോദകം അപ്പം എള്ള് അവൾ മലർ എന്നിവ ഹോമകുണ്ഡത്തിൽ സമർപ്പിക്കുന്നു..

ALSO READ: ഇടവം, ചിങ്ങം… 5 രാശിക്കാർ പണം എണ്ണാൻ റെഡിയായിക്കോളൂ! വ്യാതിപത്, രവിയോഗ് എന്നിവയുടെ ശുഭസംയോജനം

നാളികേരം ഉടയ്ക്കുക: ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുന്നതിനും തടസ്സങ്ങൾ നീക്കുന്നതിനുമായി ഏറ്റവും ശക്തിയേറിയ വഴിപാടാണിത്. തടസ്സങ്ങളെ പൊട്ടിച്ചെറിയുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.. ഇതിനെ ഒന്ന് മൂന്ന് അഞ്ച് ഏഴ് ഒമ്പത് 11 എന്നിങ്ങനെ ഒറ്റസംഖ്യയയാണ് തേങ്ങ ഉടയ്‌ക്കേണ്ടത്.

മോദകം: കൂടാതെ ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ട പ്രസാദങ്ങളായ മോദകം അല്ലെങ്കിൽ ഉണ്ണിയപ്പം വഴിപാട് ആയി സമർപ്പിക്കുക

കറുകമാല സമർപ്പിക്കുക: ജീവിതത്തിലെ തടസ്സങ്ങൾ മാറുന്നതിനും ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുന്നതിനും കറുകമാല സമർപ്പിക്കുക.

കൂടാതെ എല്ലാ ബുധനാഴ്ചകളിലും നിങ്ങളുടെ വീടിനടുത്തോ സമീപത്തോ ഉള്ള ഗണപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും നല്ലതാണ്. കൂടാതെ ബുധനാഴ്ച ഓം ഗൺ ഗണപതയെ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുന്നതും ജീവിതത്തിലെ പ്രശ്നങ്ങളും ദുരിതങ്ങളും മാറി ജീവിതത്തിൽ ഐശ്വര്യം വരും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)