Chanakya Niti: അബദ്ധത്തിൽ പോലും ഇവരെ ചവിട്ടരുത്, സർവ്വനാശം !
Chanakya Niti: ജീവിതത്തിൽ അബദ്ധത്തിൽ പോലും ചില കാര്യങ്ങളെ ചവിട്ടരുതെന്ന് ചാണക്യനീതിയിൽ പറയുന്നു. ഇവയെ ചവിട്ടുന്നത് സർവ നാശത്തിന് കാരണമാകുമെന്ന് ഏഴാം അധ്യായത്തിൽ പറയുന്നുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ...

പ്രതീകാത്മക ചിത്രം
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ വിജയം നേടാനുള്ള മാർഗങ്ങളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുണ്ട്.
ജീവിതത്തിൽ അബദ്ധത്തിൽ പോലും ചില കാര്യങ്ങളെ ചവിട്ടരുതെന്ന് ചാണക്യനീതിയിൽ പറയുന്നു. ഇവയെ ചവിട്ടുന്നത് സർവ നാശത്തിന് കാരണമാകുമെന്ന് ഏഴാം അധ്യായത്തിൽ പറയുന്നുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ…
അഗ്നി
ഗ്രന്ഥകളിൽ അഗ്നിയെ ദേവനായി കണക്കാക്കുന്നു. ഹിന്ദു മതത്തിൽ അഗ്നിയെ പവിത്രമായി കാണുന്നു. കൂടാതെ തീയിൽ ചവിട്ടുന്നത് അപകടവുമാണ്. അതിനാൽ അഗ്നിയിൽ ചവിട്ടരുതെന്ന് ചാണക്യൻ പറയുന്നു.
പശു
ചാണക്യനീതിയിൽ പരാമർശിച്ചിട്ടുള്ള മറ്റൊന്ന് പശുവാണ്. പശുവിനെ ചവിട്ടുന്നത് മഹാപാപമാണ്. അങ്ങനെയുള്ളവർ വേരോടെ നശിക്കപ്പെടുമെന്ന് ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പറയുന്നു.
ഗുരു, വൃദ്ധർ
ഗുരുവും വൃദ്ധരും ബഹുമാന്യരും ആരാധ്യരുമാണെന്ന് ചാണക്യൻ പറയുന്നു. അവരെ ചവിട്ടുന്നത് നിങ്ങളെ നശിപ്പിക്കും. അവരോട് ബഹുമാനത്തോടെ പെരുമാറണം. നമുക്ക് അറിവ് പകർന്ന് നൽകുന്നവർ ദൈവത്തിന് തുല്യമാണ്. അതുപോലെ നമ്മളേക്കാൾ ജീവിത അനുഭവം കൂടുതലുള്ളവരാണ് വൃദ്ധർ. അവരുടെ അഭിപ്രായങ്ങളെ മാനിക്കണം.
കന്യക
കന്യകയായ പെൺകുട്ടികളോടും ബഹുമാനം വേണമെന്ന് ചാണക്യൻ പറയുന്നു. അവരെ ചവിട്ടുന്നത് കൊടിയ പാപമാണ്. സ്ത്രീകളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും വേണമെന്ന് ചാണക്യൻ പറയുന്നു.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)