Today’s Horoscope: ഇരുചക്രവാഹന യാത്രക്കാര്‍ സൂക്ഷിക്കുക, അപകടം പതിയിരിക്കുന്നു; ഇന്നത്തെ നക്ഷത്രഫലം
January 11 Sunday Horoscope in Malayalam: ഓരോ ദിവസങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കടന്നെത്തുന്നത് ഒട്ടേറെ മാറ്റങ്ങളും, ചെയ്ത് തീര്‍ക്കാന്‍ ഒരുപിടി കാര്യങ്ങളുമായാണ്, ഇന്നത്തെ ദിവസവും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനില്ലേ?
തിരക്കുപിടിച്ച മറ്റൊരു ഞായറാഴ്ചയും വന്നെത്തിയിരിക്കുന്നു. ഇന്ന് ജനുവരി 11 ഞായര്‍, പുതുവര്‍ഷത്തിലെ ആദ്യമാസം പകുതിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. കണ്ണടച്ച് തുറക്കും വേഗത്തില്‍ 2026 ഉം അവസാനിക്കും. ഓരോ ദിവസങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കടന്നെത്തുന്നത് ഒട്ടേറെ മാറ്റങ്ങളും, ചെയ്ത് തീര്‍ക്കാന്‍ ഒരുപിടി കാര്യങ്ങളുമായാണ്, ഇന്നത്തെ ദിവസവും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനില്ലേ? എല്ലാത്തിനും മുമ്പ് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്, നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
കാര്യവിജയം, ദ്രവ്യലാഭം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, പ്രവര്‍ത്തനവിജയം.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സല്‍ക്കാരയോഗം, ആഗ്രഹങ്ങള്‍ നടക്കാം.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യപരാജയം, നഷ്ടം, ശരീരക്ഷതം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, തടസങ്ങള്‍ വന്നു ചേരാം.
കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യതടസം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, നഷ്ടം, ഇരുചക്രവാഹനയാത്രകള്‍ സൂക്ഷിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, നേട്ടം, പുതിയ സാധ്യതകള്‍.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, അലച്ചില്‍, നഷ്ടം, സുഹൃത്തുക്കള്‍ അകലാം.
തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവര്‍ത്തനവിജയം, പുതിയ സാധ്യതകള്‍.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യതടസം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, നഷ്ടം, ഇരുചക്രവാഹനയാത്രക്കാര്‍ സൂക്ഷിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, നേട്ടം, ആഗ്രഹങ്ങള്‍ നടക്കാം.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, അലച്ചില്‍, ചെലവ്, കൂടിക്കാഴ്ചകള്‍ പരാജയപ്പെടാം.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
കാര്യതടസം, നഷ്ടം, അലച്ചില്‍, ചെലവ്, ധനതടസം, യാത്രാപരാജയം.