AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Makara Vilakku 2026: വിശുദ്ധമായ 3 പെട്ടികളിൽ അയ്യന് ചാർത്താനെത്തിക്കുന്ന തിരുവാഭരണം, മുകളിൽ വട്ടമിട്ട് പറക്കുന്ന കൃഷ്ണ പരുന്ത്; പ്രത്യേകതകളേറെ

Sabarimala Makara Vilakku 2026: പന്തളത്ത് തമ്പുരാൻ അയ്യപ്പന്റെ അച്ഛന്റെ സ്ഥാനമാണ്. അദ്ദേഹം നേരിട്ട് ശബരിമലയിൽ എത്തിയാൽ ദൈവമായ അയ്യപ്പന് എഴുന്നേറ്റ്...

Sabarimala Makara Vilakku 2026: വിശുദ്ധമായ 3 പെട്ടികളിൽ അയ്യന് ചാർത്താനെത്തിക്കുന്ന തിരുവാഭരണം, മുകളിൽ വട്ടമിട്ട് പറക്കുന്ന കൃഷ്ണ പരുന്ത്; പ്രത്യേകതകളേറെ
Sabarimala Makara VilakkuImage Credit source: Facebook
Ashli C
Ashli C | Updated On: 10 Jan 2026 | 02:05 PM

മകരസംഭ്രാന്തി നാളിൽ ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്ക് ലഭിക്കുന്ന പുണ്യമായ കാഴ്ചയാണ് സർവ്വ ഭരണം വിഭൂഷിതനായി നിൽക്കുന്ന അയ്യപ്പസ്വാമി. അയ്യപ്പന്റെ വളർത്തച്ഛനായ പന്തളത്ത് തമ്പുരാൻ തന്റെ മകന്റെ ശരീരത്തിൽ അണിയിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച സ്വർണാഭരണങ്ങളാണ് ഈ ആഭരണങ്ങൾ എന്നാണ് വിശ്വാസം. ഇവ പന്തളത്തുള്ള വലിയ കോയിക്കൽ ക്ഷേത്രത്തിനു സമീപത്തുള്ള ശ്രമ്പിക്കൽ കൊട്ടാരത്തിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.

എല്ലാവർഷവും മകരവിളക്കി നോടനുബന്ധിച്ചാണ് ഈ ആഭരണങ്ങൾ ശബരിമലയിൽ എത്തിക്കുകയും ശേഷം തൃസന്ധ്യയിൽ ഇവ അയ്യപ്പന്റെ ശരീരത്തിൽ ചാർത്തുകയും ചെയ്യും. ശ്രമ്പിക്കൽ കൊട്ടാരത്തിൽ നിന്നും വലിയ തമ്പുരാൻ നിർദ്ദേശിക്കുന്ന രാജപ്രതിനിധിയാണ് തിരുവാഭരണത്തെ അനുഗമിക്കുക. കാരണം പന്തളത്ത് തമ്പുരാൻ അയ്യപ്പന്റെ അച്ഛന്റെ സ്ഥാനമാണ്.

അദ്ദേഹം നേരിട്ട് ശബരിമലയിൽ എത്തിയാൽ ദൈവമായ അയ്യപ്പന് എഴുന്നേറ്റ് വണങ്ങേണ്ടിവരും അതിനാലാണ് ഇവ അനുഗമിക്കുന്നതിനായി ഒരു പ്രതിനിധിയെ അയക്കുന്നത് എന്നാണ് വിശ്വാസം. മൂന്ന് ദിവസത്തെ യാത്രയ്ക്കുശേഷമാണ് ഈ ആഭരണങ്ങൾ സന്നിധാനത്ത് എത്തിച്ചേരുക. തിരുവാഭരണയാത്ര പുറപ്പെടുമ്പോഴും ശബരിമലയിൽ എത്തുമ്പോഴും ആകാശത്തെ കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നത് അയ്യപ്പസ്വാമിയുടെ സാന്നിധ്യമായി ഭക്തർ വിശ്വസിക്കുന്നു. മൂന്ന് പെട്ടികളിൽ ആയാണ് തിരുവാഭരണം എത്തിക്കുക.

ALSO READ: അയ്യന് ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര 12ന് പുറപ്പെടും

ഇതിൽ പ്രധാനപ്പെട്ട തിരുവാഭരണ പെട്ടിയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള സ്വർണ്ണ പ്രഭാവലി, വലിയ കടുക്കൻ, നവരത്ന മോതിരങ്ങൾ, സ്വർണ്ണത്തിൽ തീർത്ത പുലിവാഹനം, ചന്ദ്രക്കല, ആനയുടെ രൂപം തുടങ്ങിയവയാണ് ഉണ്ടാവുക. രണ്ടാമത്തെ പെട്ടിയായ വെള്ളിപ്പെട്ടയിൽ പൂജയ്ക്കുള്ള പാത്രങ്ങളും, മൂന്നാമത്തെ പെട്ടിയിൽ കൊടിമരത്തിൽ ചാർത്താനുള്ള സ്വർണ്ണക്കുപ്പായം ഉൾപ്പെടെയുള്ളവയുമാണ് അടങ്ങിയിരിക്കുക. മകരവിളക്ക് ദിവസത്തിൽ വൈകുന്നേരം ദീപാരാധനയ്ക്ക് തൊട്ടു മുമ്പായി തിരുവാഭരണം ചാർത്തി വിഗ്രഹം സർവാഭരണ വിഭൂഷിതനായി അയ്യപ്പൻ ഇരിക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക..