Pizza offering Temple: പിസയും ഐസ്ക്രീമും പാനി പൂരിയും ഈ ദേവിയുടെ ഇഷ്ട പ്രസാദം! വ്യത്യസ്തമായ വഴിപാടുകൾ ഉള്ള ഈ ക്ഷേത്രം അറിയുമോ

Pizza Offering temple: ഈ ദേവിക്ക് കുട്ടികളെ വളരെ ഇഷ്ടമാണെന്നാണ് വിശ്വാസം. ഗർഭിണികളായ സ്ത്രീകൾ ഈ ക്ഷേത്രത്തിൽ വന്ന ആരാധന നടത്തിയാൽ...

Pizza offering Temple: പിസയും ഐസ്ക്രീമും പാനി പൂരിയും ഈ ദേവിയുടെ ഇഷ്ട പ്രസാദം! വ്യത്യസ്തമായ വഴിപാടുകൾ ഉള്ള ഈ ക്ഷേത്രം അറിയുമോ

Pizza Offering Devi Temple

Published: 

01 Dec 2025 14:07 PM

നമ്മളുടെ ഇഷ്ട ദേവനെയോ ദേവതയേയോ ആരാധിക്കുവാനും അവരെ പ്രീതിപ്പെടുത്തുവാനുമുള്ള ഏറ്റവും ലളിതമായ കാര്യങ്ങൾ അവർക്ക് ഇഷ്ടമുള്ളത് പ്രസാദമായി അർപ്പിക്കുക എന്നുള്ളതാണ്. അത്തരത്തിൽ വഴിപാടായി മദ്യവും സിഗരറ്റും എല്ലാം നൽകുന്ന ക്ഷേത്രങ്ങളെക്കുറിച്ച് നമ്മൾക്കറിയാം. ഇപ്പോഴിതാ അതിൽ നിന്നും വളരെ വ്യത്യസ്തമായി മറ്റൊരു വഴിപാടിനെ കുറിച്ചാണ് റിപ്പോർട്ട് എത്തിയിരിക്കുന്നത്.

ഈ ക്ഷേത്രത്തിലെ ദേവിക്ക് ഏറ്റവും ഇഷ്ടമുള്ളത് പിസയും ഐസ്ക്രീമും പാനീപൂരി ചോക്ലേറ്റ് എന്നിവ ആണ്. ഈ ദേവിയെ ആരാധിക്കുവാനും പ്രീതിപ്പെടുത്തുവാനും നല്ല ചൂടുള്ള പിസ നൽകിയാൽ മതി. രാജ്കോട്ടിലെ ഒരു ക്ഷേത്രത്തിലാണ് ഈ വ്യത്യസ്തമായ വഴിപാട് ഉള്ളത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ALSO READ: വീട്ടിൽ ദോഷം വരുത്തിവെക്കല്ലേ..! ഈ വി​ഗ്രഹങ്ങൾ ഒരിക്കലും ഒരുമിച്ച് വെക്കരുത്

ലഡു നിലക്കടല പഞ്ചസാര എന്നീ പതിവ് വഴിപാടിന് പകരമാണ് ഇവിടെ നല്ല ചീസ് നിറച്ച പിസകൾ രുചികരമായ പാനി പൂരികൾ, പാൽ ചോക്ലേറ്റുകൾ, ഐസ്ക്രീം എന്നിവ വഴിപാടായി അർപ്പിക്കുന്നത്. ജീവന്തിക മാതാ ക്ഷേത്രത്തിലാണ് ഈ വഴിപാടുകൾ അർപ്പിക്കുന്നത്.

ഈ ദേവിക്ക് കുട്ടികളെ വളരെ ഇഷ്ടമാണെന്നാണ് വിശ്വാസം. കുട്ടികൾക്ക് ദീർഘവും ആരോഗ്യകരവുമായ ജീവിതം അനുഗ്രഹമായി നൽകുന്നു. ഗർഭിണികളായ സ്ത്രീകൾ ഈ ക്ഷേത്രത്തിൽ വന്ന ആരാധന നടത്തിയാൽ നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കും എന്നും വിശ്വാസം.

കഴിഞ്ഞ 35 വർഷമായി ക്ഷേത്രത്തിൽ എത്തുന്ന കുട്ടികൾക്ക് പെപ്പർമിന്റ് മിട്ടായികളും ടോഫികളും നൽകിയിരുന്നു. ഇപ്പോൾ കുട്ടികളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഭക്ഷണസാധനങ്ങൾ വിളമ്പുന്നത് ഈ അടുത്തിടെയാണ് ആരംഭിച്ചത്. ആഴ്ചയിൽ ഒരിക്കലാണ് ഇവിടെ പിസ പാൽ ചോക്ലേറ്റ് പാനിപൂരി സാൻവിച്ച് കുട്ടികൾക്ക് ഇഷ്ടമുള്ള മറ്റു ഭക്ഷണ സാധനങ്ങൾ എന്നിവ നൽകുന്നത്. ഇതിലൂടെ കുട്ടികളെ സന്തോഷിപ്പിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും