Vastu Tips For Idols: വീട്ടിൽ ദോഷം വരുത്തിവെക്കല്ലേ..! ഈ വിഗ്രഹങ്ങൾ ഒരിക്കലും ഒരുമിച്ച് വെക്കരുത്
Vastu Tips For Idols: .വാസ്തു പ്രധാനമായും പോസിറ്റീവ് എനർജിയെയാണ് ആധാരമാക്കുന്നത്. പ്രധാനമായും നിങ്ങളുടെ വീട്ടിൽ ശിവന്റെ വിഗ്രഹമോ ശിവലിംഗമോ ഉണ്ടെങ്കിൽ അത്....
ഹിന്ദു വിശ്വാസികളുടെ വീട്ടിൽ എപ്പോഴും ഒരു പൂജാമുറി ഉണ്ടായിരിക്കും. ദൈവങ്ങളെ ആരാധിക്കുന്നതിനും മനസ്സിന് സമാധാനം ലഭിക്കുന്നതിനും വേണ്ടി പൂജാമുറി ഉള്ള ഭവനങ്ങളാണ് മിക്കതും. എന്നാൽ വാസ്തുശാസ്ത്രപ്രകാരം നാം പൂജാമുറി നിർമ്മിക്കുന്നതിനും അതിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നതിനും എല്ലാം ചില നിയമങ്ങൾ ഉണ്ട്. അതായത് നമ്മൾ പലരും നമുക്ക് ഇഷ്ടമുള്ള ദേവന്റെയോ ദേവതയോടെയോ വിഗ്രഹങ്ങൾ കണ്ടാൽ വാങ്ങി വീട്ടിൽ സ്ഥാപിക്കാറുണ്ട്.
ശേഷം അതിന് ആരാധിക്കുകയും ചെയ്യും. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ അടുത്തടുത്ത് വയ്ക്കുന്ന ചില വിഗ്രഹങ്ങൾ നമ്മുടെ വീട്ടിൽ ദോഷങ്ങൾ ഉണ്ടാക്കുവാനും കാരണമാകും.വാസ്തു പ്രധാനമായും പോസിറ്റീവ് എനർജിയെയാണ് ആധാരമാക്കുന്നത്. പ്രധാനമായും നിങ്ങളുടെ വീട്ടിൽ ശിവന്റെ വിഗ്രഹമോ ശിവലിംഗമോ ഉണ്ടെങ്കിൽ അത് ഒറ്റയ്ക്ക് നിൽക്കാൻ അനുവദിക്കുന്നതാണ് നല്ലത്. ഒന്നുകിൽ നന്തിക്കൊപ്പം. അതുപോലെ ദുർഗാ കാളി പാർവതി തുടങ്ങിയ ശക്തി രൂപങ്ങൾ ഇതിനു സമീപത്ത് വയ്ക്കാതിരിക്കുന്നതാണ് നല്ലത്.
ALSO READ: ഗുരുവായൂർ ഏകാദശി നാളിൽ ഭാഗ്യം തുണയ്ക്കുക ഈ രാശിക്കാരെ! പഞ്ചമഹാപുരുഷ യോഗത്തിന്റെ ശുഭസംയോജനം
ഹനുമാനെയും ശനിദേവനെയും ഒരുമിച്ച് വയ്ക്കാൻ പാടില്ല.. കാരണം ഹനുമാൻ ദേവൻ ശനിയുടെ കഠിനമായ സ്വാധീനങ്ങളെ കുറയ്ക്കുവാൻ സഹായിക്കുമെന്നാണ് വിശ്വാസം. അതായത് ഒരു വ്യക്തി ശനിയുടെ അപഹാരം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണെങ്കിൽ ഒരിക്കലും ശനിയെയും ഹനുമാനെയും ഒന്നിച്ചുവച്ച് ആരാധിക്കരുത്. ഇത് രണ്ടും പ്രത്യേകമായ രണ്ട് സ്ഥാനങ്ങളിൽ വച്ച് ആരാധിക്കുക.
ഇങ്ങനെ ചെയ്യുന്നത് കൂടുതൽ അനുഗ്രഹങ്ങൾക്കും പോസിറ്റീവ് എനർജിക്കും കാരണമാകുന്നു. കൂടാതെ ലക്ഷ്മി, സരസ്വതി, കൃഷ്ണൻ, ഗണേശൻ തുടങ്ങിയ സൗമ്യ ദേവതകളുടെ അരികിൽ കാളി ദുർഗ എന്നീ ദേവതകളുടെ വിഗ്രഹങ്ങളോ ചിത്രങ്ങളോ സ്ഥാപിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ഒരേ സ്ഥലത്ത് തീവ്രവും ശാന്ത്രവുമായ ഊർജ്ജങ്ങൾ കലർത്തുന്നതിന് കാരണമാകും. ഇത് നമ്മുടെ വീട്ടിൽ അനുഗ്രഹങ്ങൾക്ക് പകരം ദോഷം ഉണ്ടാക്കാൻ സാധ്യതയുണ്ട്.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)