Guruvayoor Ekadasi 2025: ഗുരുവായൂർ ഏകാദശി ഇന്ന്; വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്തർ, പ്രസാദ് ഊട്ട് രാവിലെ 9 മുതൽ

Guruvayoor Ekadasi 2025: സുപ്രീംകോടതി വിധിപ്രകാരം ഉദയാസ്തമയ പൂജയോടെയാണ് ഏകാദശി ആഘോഷിക്കുന്നത്. ഓരോ അഞ്ചു പൂജകൾ കഴിഞ്ഞാലും ഒരു മണിക്കൂർ...

Guruvayoor Ekadasi 2025: ഗുരുവായൂർ ഏകാദശി ഇന്ന്; വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്തർ, പ്രസാദ് ഊട്ട് രാവിലെ 9 മുതൽ

Guruvayoor Ekadasi

Updated On: 

01 Dec 2025 07:27 AM

ഗുരുവായൂർ ഏകദശി ഇന്ന്. വ്രതശുദ്ധിയുടെ പുണ്യം തേടി ലക്ഷക്കണക്കിന് ഭക്തർ ഇന്ന് ഗുരുവായൂരിൽ എത്തും. രുവായൂർ ക്ഷേത്രത്തിൽ ഭഗവാനെ പ്രതിഷ്ഠിച്ചത് വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ (വെളുത്തപക്ഷം) ഏകാദശിയിലാണെന്നാണ് വിശ്വാസം. അതിനാൽ തന്നെ ഈ ദിനം ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം കൂടിയായി കണക്കാക്കപ്പെടുന്നു. ഇന്ന് വിളക്കാഘോഷം നടത്തുക ദേവസ്വം നേരിട്ടാണ്.

ഇന്ന് രാവിലെ ആറരയോടെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും. കൂടാതെ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പ് ഉണ്ടാകും. കൂടാതെ രാവിലെ 5 മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ വിഐപികൾക്ക് അടക്കം ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ഗുരുവായൂർ ഏകാദശി തിങ്കളാഴ്ച ആ​ഘോഷിക്കും

രാവിലെ 9 മണി മുതൽ പ്രസാദ് ഊട്ട് ആരംഭിക്കുന്നതായിരിക്കും. അന്നലക്ഷ്മി ഹാളിലും പ്രത്യേക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് അന്ന ഊട്ട്. ഊട്ടിനുള്ള വരി രണ്ടു മണിയോടെ അവസാനിപ്പിക്കും.സുപ്രീംകോടതി വിധിപ്രകാരം ഉദയാസ്തമയ പൂജയോടെയാണ് ഏകാദശി ആഘോഷിക്കുന്നത്. ഓരോ അഞ്ചു പൂജകൾ കഴിഞ്ഞാലും ഒരു മണിക്കൂർ തുടർച്ചയായി ദർശനം ഉണ്ടായിരിക്കും.

പുലർച്ചെ ശീവേലിക്ക് ഒപ്പം സാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും ഉണ്ടായിരിക്കുന്നതായിരിക്കും. രാത്രി എഴുന്നള്ളിപ്പിന് കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോലം വഹിക്കും. പഞ്ചവാദ്യ അകമ്പടിയോടെ ആയിരിക്കും സ്വർണ്ണക്കോലം വഹിക്കുക. കുറൂരമ്മ ഹാളിൽ ചെന്നൈ സംഗീതോത്സവം നാളെ രാത്രിയോടെ സമാപിക്കും. തിങ്കളാഴ്ച രാത്രിക്ക് ശേഷം ക്ഷേത്രം കൂത്തമ്പലത്തിൽ ദ്വാദശിപ്പണ സമർപ്പണം ഉണ്ടാകും. വ്രതം അവസാനിപ്പിക്കുന്നതിനു വേണ്ടി ഭക്തര്‍ക്ക് വേദജ്ഞര്‍ക്ക് ദക്ഷിണ സമര്‍പ്പിക്കുന്ന ചടങ്ങാണിത്. ദ്വാദശി ഊട്ട് ചൊവ്വാഴ്ച രാവിലെ 7 മുതല്‍ 11 വരെ അന്നലക്ഷ്മി ഹാളില്‍ നടക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും