Today’s Horoscope: ശത്രുക്കളെ സൂക്ഷിക്കുക, പണമിടപാടുകളിൽ ശ്രദ്ധ വേണ്ടം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Today Horoscope On Malayalam: നല്ലതും മോശവുമായ എല്ലാ കാര്യങ്ങളുടെയും ചില സൂചനകൾ നൽകാൻ രാശിഫലങ്ങൾക്ക് സാധിക്കുന്നതാണ്. അത്തരത്തിൽ ഇന്ന് നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കുമെന്ന് അറിയാൻ വായിച്ചറിയൂ വിശദമായ രാശിഫലം.

Horoscope
എല്ലാ ദിവസത്തെയും പോലെ ആഗ്രഹങ്ങളോടെയും പ്രതീക്ഷയോടെയും മറ്റൊരു ദിവസം കൂടി വന്നെത്തി. എല്ലാവർക്കും ഒരുപോലെയല്ലെങ്കിലും ചിലർക്കെങ്കിലും ഇന്നത്തെ ദിവസം ഏറെ നല്ലതായിരിക്കും. അത്തരം നല്ലതും മോശവുമായ എല്ലാ കാര്യങ്ങളുടെയും ചില സൂചനകൾ നൽകാൻ രാശിഫലങ്ങൾക്ക് സാധിക്കുന്നതാണ്. അത്തരത്തിൽ ഇന്ന് നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കുമെന്ന് അറിയാൻ വായിച്ചറിയൂ വിശദമായ രാശിഫലം.
മേടം
ഇന്ന് മേടം രാശിക്കാർക്ക് വളരെ നല്ല ദിവസമാണ്. ചില സ്വകാര്യ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം പ്രശ്നങ്ങൾ ഉണ്ടായേക്കാം. മുതിർന്നവരുമായി തർക്കങ്ങളിൽ ഏർപ്പെടുന്ന സാഹചര്യം ഒഴിവാക്കുക.
ഇടവം
ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് ഇന്ന് നല്ല ദിവസമാണ്. സാമ്പത്തികമായി മെച്ചമുണ്ടാകും. പണമിടപാടുകളിൽ വളരെയധികം ശ്രദ്ധ വേണ്ട ദിവസമാണ്. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.
മിഥുനം
ഇന്ന് മിഥുനം രാശിക്കാർക്ക് അനുകൂലമായ ദിവസമായിരിക്കും. ജോലിസ്ഥലത്ത് സന്തോഷം നൽകുന്ന വാർത്തകൾ നിങ്ങൾക്ക് കേൾക്കാൻ സാധിക്കും. നിങ്ങളുടെ ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ ശ്രദ്ധിക്കണം.
കർക്കിടകം
പണം വളരെ ശ്രദ്ധയോടെ ചിലവഴിക്കുക. അപരിചിതരുമായി കഴിവതും പണമിടപാട് നടത്താതിരിക്കുക. ഇത് നിങ്ങൾക്ക് നഷ്ടം വരുത്തിയേക്കാം. വരുമാനത്തിന് അനുസരിച്ച് ചിലവുകൾ വഹിക്കുക.
ചിങ്ങം
ഇന്നത്തെ ദിവസം അശ്രദ്ധ കാണിക്കാതിരിക്കാൻ ശ്രമിക്കുക. ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് ഇന്ന് നല്ല ദിവസമാണ്. പ്രധാനപ്പെട്ട ചില കാര്യങ്ങൾ കൃത്യ സമയത്ത് ചെയ്തു തീർക്കാൻ ശ്രമിക്കണം.
കന്നി
ഇന്ന് നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ പുതിയ ശ്രമങ്ങൾ വിജയിക്കും. അതിനാൽ സ്ഥാനകയറ്റം പ്രതീക്ഷിക്കാം. ഏതൊരു പുതിയ കാര്യവും തുടങ്ങുന്നതിന് മുൻപ് മുതർന്നവരുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.
തുലാം
വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമാണ്. പരീക്ഷകളിൽ വിജയിക്കും. എന്നാൽ ഉച്ചയ്ക്ക് ശേഷം ചില സങ്കീർണമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ മനക്ലേശം അനുഭവപ്പെട്ടേക്കാം.
വൃശ്ചികം
ഇന്ന് നിങ്ങളുടെ ആരോഗ്യാവസ്ഥ മോശമായേക്കാം. അതിനാൽ വളരെയധികം സൂക്ഷിക്കണം. പങ്കാളികളുമായി സന്തോഷത്തോടെ മുമ്പോട്ട് പോകും.
ധനു
ഇന്ന് ധനു രാശിക്കാർക്ക് വളരെ നല്ല ദിവസമാണ്. കുടുംബത്തിൽ സമാധാനവും സന്തോഷവും അനുഭവപ്പെടും. ചിലവുകൾ കൂടാനുള്ള സാധ്യതയുണ്ട്. അതിനാൽ സാമ്പത്തികമായി അല്പം ബുദ്ധിമുട്ടിയേക്കാം.
മകരം
ആരോഗ്യപരമായ പ്രശ്നങ്ങളെ അവഗണിക്കരുത്. ബിസിനസ്സിൽ നല്ല ഫലങ്ങൾ ഉണ്ടാകും. ആർക്കെങ്കിലും പണം കടം കൊടുത്തിട്ടുണ്ടെങ്കിൽ അത് തിരികെ ലഭിക്കും.
കുംഭം
പുതിയ ആളുകളുകമായി ചങ്ങാത്തം കൂടാൻ സാധിക്കും. ജോലി അന്വേഷിച്ച് നടക്കുന്ന ആളുകൾക്ക് ഇന്ന് അവസരങ്ങൾ വന്നുചേരും. ബന്ധുക്കളുമായി തർക്കത്തിന് സാധ്യതയുണ്ട്.
മീനം
കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ അഭിപ്രായങ്ങളെ അംഗീകരിക്കുക. ഒരു കാര്യത്തിലും വാശി പിടിക്കരുത്. ഇന്ന് നിങ്ങൾക്ക് ആഢംബര വസ്തുക്കൾ വാങ്ങാൻ പണം ചിലവഴിക്കേണ്ടി വന്നേക്കാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)