Horoscope Today: അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭവിക്കും, തർക്കങ്ങളിൽ നിന്നും അകലം പാലിക്കുക! സമ്പൂർണ്ണ രാശിഫലം
October 18 Horoscope: ഈ രാശിക്കാർ ഇന്ന് വാഹനയാത്രയിൽ ശ്രദ്ധിക്കുക. പങ്കാളിയുമായി തർക്കമുണ്ടാകാൻ സാധ്യത. ഇന്നത്തെ സമ്പൂർണ രാശിഫലം.

Horoscope
ഇന്ന് ഒക്ടോബർ 18 ശനിയാഴ്ച വിവിധ രാശികളുടെ ജീവിതത്തിൽ ഇന്ന് എന്തെല്ലാം സംഭവിക്കും എന്ന് നോക്കാം. അപ്രതീക്ഷിതമായ നേട്ടങ്ങൾ ആരൊക്കെയാണ് കാത്തിരിക്കുന്നത്. കുടുംബ കാര്യങ്ങളിൽ ഓരോ രാശിക്കാർക്കും എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത്. ഇന്നത്തെ സമ്പൂർണ രാശിഫലം.
മേടം
ഇന്ന് സമ്മിശ്രമായ ദിവസമാണ് പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും ചുമതലകൾ വർദ്ധിക്കും. എന്നാൽ പങ്കാളിയുമായ ചില പ്രശ്നങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക. അനാവശ്യമായ തർക്കങ്ങളിൽ നിന്നും പിന്തിരിയാൻ ശ്രമിക്കുന്നതോടെ മനസ്സമാധാനം ലഭിക്കും.
ഇടവം
ഇടവം രാശിക്കാരുടെ ജീവിതത്തിൽ ഇന്ന് അപ്രതീക്ഷിതമായ ചില കാര്യങ്ങൾ സംഭവിക്കും. പെട്ടെന്ന് എവിടെയെങ്കിലും യാത്ര പോകേണ്ടതായി വരാൻ സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. എങ്കിലും വിജയം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. വിദ്യാർത്ഥികൾക്കും എന്നും മികച്ച സമയമാണ്.
മിഥുനം
നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് യാത്ര പോകാനുള്ള സാധ്യതയുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ചില ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. ജോലി അന്വേഷിക്കുന്ന മികച്ച സമയമാണ് നിങ്ങൾക്ക് അനുകൂലമായ എന്തെങ്കിലും വാർത്ത ലഭിക്കാൻ സാധ്യതയുണ്ട്.
കർക്കിടകം
പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. വിദ്യാർത്ഥികളെ സംബന്ധിച്ച് ഇന്ന് വിജയത്തിന്റെ ദിവസമാണ്. എങ്കിലും വാഹന യാത്രയിൽ ശ്രദ്ധിക്കുക. ചെറിയ അപകടങ്ങൾ പതിയിരിക്കുന്നതായി സൂചന ഓഹരി ഇടപാടുകൾ ലാഭകരമാകും.
ചിങ്ങം
കലാരംഗത്ത് ഉള്ളവർക്ക് ഇന്ന് മികച്ച ദിവസമാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കും ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. മാതാപിതാക്കൾക്ക് മക്കളിൽ നിന്നും നല്ല വാർത്തകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്.
കന്നി
ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും. ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ ഉണ്ടാകും. ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക. ഇത് മനസ്സമാധാനം കൊണ്ടുവരും.
തുലാം
പൊതുവേ മനസ്സമാധാനം നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. ചെറിയ തർക്കങ്ങളിലും കലഹങ്ങളിലും ഏർപ്പെടാൻ സാധ്യത. ചിലവ് വർദ്ധിക്കും. ചെറിയ യാത്രകൾ നിങ്ങൾക്ക് ഗുണകരമായി മാറും.
വൃശ്ചികം
പങ്കാളിയെ കൊണ്ട് ഇന്ന് നിങ്ങൾക്ക് മനസ്സമാധാനം ലഭിക്കും. കുടുംബ സ്വത്തുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. എന്തെങ്കിലും പുതിയ കാര്യങ്ങൾ തുടങ്ങാൻ ഇന്ന് ശുഭകരമായ ദിവസമല്ല.
ധനു
സാമ്പത്തികസ്ഥിരത ലഭിക്കും. ചെയ്യാനുള്ള കാര്യങ്ങൾ നാളത്തേക്ക് വെക്കാതെ ഇന്ന് തന്നെ ചെയ്തു തീർക്കുക. സിനിമാരംഗത്തുള്ളവർക്ക് നേട്ടങ്ങൾ ഉണ്ടാകും.
മകരം
ഭാഗ്യ പരീക്ഷണങ്ങളിൽ വിജയം നേടാൻ സാധിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. എന്തെങ്കിലും സാധനങ്ങൾ സമ്മാനമായി ലഭിക്കും.
കുംഭം
ഇന്ന് നിങ്ങളുടെ ആഗ്രഹസാഫല്യത്തിന്റെ ദിവസമാണ്. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. മക്കളിൽ നിന്നും നല്ല വാർത്തകൾ ലഭിക്കും.
മീനം
കുടുംബത്തിൽ ഇന്ന് നല്ല അന്തരീക്ഷം നിലനിൽക്കും. കച്ചവടത്തിൽ ലാഭം കൊയ്യും. ശത്രുക്കളെ സൂക്ഷിക്കുക. ആരോഗ്യപരിപാലനത്തിനായി യോഗയോ മറ്റോ ചെയ്യുക.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)