Today’s Horoscope: ശത്രുശല്യം, അപകടസാധ്യത, മനക്ലേശം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope Today In Malayalam: ചിലർക്ക് നല്ലതും മറ്റ്ചിലർക്ക് മോശമായ കാര്യങ്ങൾ എന്നിങ്ങനെ ജനിച്ച സമയത്തിൻ്റെയും നാഴികകളുടെ വ്യത്യാസത്തിൻ്റെ അടിസ്ഥാനത്തിൽ പലരും നേരിടേണ്ടി വന്നേക്കാം. അത്തിരത്തിൽ ഓരോ രാശിക്കാർക്കും എന്താണ് അവരുടെ ഇന്നത്തെ ഫലമെന്നറിയാൻ ഈ സമ്പൂർണ രാശിഫലം വിശദമായി വായിച്ചറിയാം.
ഇന്ന് സെപ്റ്റംബർ എട്ട് തിങ്കളാഴ്ച്ച. ഓരോ ദിവസവും നല്ലതും ചീത്തയുമായ കാര്യങ്ങൾ നമ്മുടെ ജീവിതത്തിലൂടെ കടന്നുപോയേക്കാം. എന്നാൽ അതിൻ്റെയെല്ലാം ഒരു സൂചന മുൻകൂട്ടി അറിയാൻ കഴിയുക എന്നത് നക്ഷത്രഫലത്തിലൂടെ മാത്രമേ സാധിക്കു. ഓരോ നക്ഷത്രക്കാർക്കും ഓരോ ഫലമാണ് ദിവസവും ഉണ്ടാവുക. ചിലർക്ക് നല്ലതും മറ്റ്ചിലർക്ക് മോശമായ കാര്യങ്ങൾ എന്നിങ്ങനെ ജനിച്ച സമയത്തിൻ്റെയും നാഴികകളുടെ വ്യത്യാസത്തിൻ്റെ അടിസ്ഥാനത്തിൽ പലരും നേരിടേണ്ടി വന്നേക്കാം. അത്തിരത്തിൽ ഓരോ രാശിക്കാർക്കും എന്താണ് അവരുടെ ഇന്നത്തെ ഫലമെന്നറിയാൻ ഈ സമ്പൂർണ രാശിഫലം വിശദമായി വായിച്ചറിയാം.
മേടം
മേടം രാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത് സമ്മിശ്ര ഫലങ്ങളാണ്. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അത്ര നല്ല ഫലമായിരിക്കില്ല. കുടുംബാംഗങ്ങളുടെ പിന്തുണ എന്തിനും കൂടെയുണ്ടാകും. സംസാരിക്കുമ്പോൾ വാക്കുകൾ പരോക്ഷമാകാതെ ശ്രദ്ധിക്കുക.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ചില കാര്യങ്ങളിൽ നല്ല ഫലം ഉണ്ടായേക്കാം. ഉത്തരവാദിത്തങ്ങൾ നല്ല രീതിയിൽ ചെയ്ത് തീർക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ആരോഗ്യം ശ്രദ്ധിക്കുക.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. വിദ്യാർത്ഥികൾക്ക് ഇന്ന് വിജയം ഉറപ്പാണ്. എല്ലാ കാര്യത്തിലും ക്ഷമയോടെ പെരുമാറുന്നത് ഗുണം ചെയ്യും. ജോലി സ്ഥലത്ത് അംഗീകാരം കിട്ടും.
കർക്കിടകം
ഈ രാശിക്കാർക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. പുതിയ കാര്യങ്ങൾ തുടങ്ങാൻ പറ്റിയ ദിവസമാണ് ഇന്ന്. ജോലി സ്ഥലത്തെ ശത്രുക്കളെ സൂക്ഷിക്കുക. ആരെയും അന്ധമായി വിശ്വസിക്കരുത്. പണം കടം കൊടുക്കരുത്.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാവുക. പണം നിക്ഷേപിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുക. വരുമാനത്തിന് അനുസരിച്ച് ചിലവാക്കുക. ആരുമായും തർക്കത്തിനോ വഴക്കിനോ പോകരുത്.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമാണ്. ജോലി സ്ഥലത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കും. മാതാപിതാക്കളുടെ ആരോഗ്യം സൂക്ഷിക്കുക. പണം കടം കൊടുക്കരുത്.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് ചർച്ചകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. അഹങ്കാരം ഒഴിവാക്കുക. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയിക്കും. വാഹനങ്ങൾ ഓടിക്കുമ്പോൾ സൂക്ഷിക്കണം. അല്ലാത്തപക്ഷം അപകടം ഉണ്ടായേക്കാം.
വൃശ്ചിക
വൃശ്ചിക രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാമമ്. പങ്കാളിത്തത്തോടെ ചെയ്യുന്ന കാര്യങ്ങൾ ഗുണം ചെയ്യും. സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ വേണം. ബിസിനസ്സിൽ വലിയ നേട്ടങ്ങൾ കൈവരിക്കും. അരോഗ്യം നല്ല രീതിയിൽ മുന്നോട്ട് പോകും.
ധനു
ധനു രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. സാഹസികമായ കാര്യങ്ങൾ ഒഴിവാക്കുക. യാത്രകൾ ഗുണം ചെയ്യും. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
മകരം
മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക.
കുംഭം
ഈ രാശിക്കാർക്ക് അപകട സാധ്യത കാണുന്നു. മനക്ലേശം ഉണ്ടായേക്കാം. ശത്രുക്കളുടെ ശല്യം നേരിട്ടേക്കാം. ഉച്ചയ്ക്ക് ശേഷം നല്ല ഫലമായിരിക്കും.
മീനം
മീനം രാശിയിൽ ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ വിജയം ഉറപ്പാകും. ശത്രുക്കളെ ബുദ്ധി ഉപയോഗിച്ച് തോൽപ്പിക്കാൻ ശ്രമിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)