Horoscope Today: കുംഭക്കൂറുകാർക്ക് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരും; കന്നിക്കൂറുകാർക്ക് ജോലിരംഗത്ത് അംഗീകാരം ലഭിക്കും; അറിയാം രാശിഫലം

Horoscope Today, September 22: ചിലർക്ക് കൂടുതൽ അംഗീകാരം നേടിയെടുക്കാനും കഴിയും. എന്നാൽ ചില രാശിക്കാർക്ക് കുടുംബകാര്യങ്ങളിലും ജോലിരംഗത്തും പ്രതികൂല ഫലങ്ങളാണ് അനുഭവപ്പെടുക. അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം.

Horoscope Today: കുംഭക്കൂറുകാർക്ക് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരും; കന്നിക്കൂറുകാർക്ക് ജോലിരംഗത്ത് അംഗീകാരം ലഭിക്കും; അറിയാം രാശിഫലം

പ്രതീകാത്മക ചിത്രം

Published: 

22 Sep 2025 | 05:55 AM

നവരാത്രി ആരംഭത്തിന്റെ ആദ്യനാളായ ഇന്ന് ചില രാശിക്കാർക്ക് ജോലിരംഗത്ത് അംഗീകാരം ലഭിക്കും. ഇവർക്ക് ജോലിയിൽ സ്ഥാനകയറ്റവും, പുതിയ ജോലി അവസരങ്ങൾ വന്നുചേരാനും സാധ്യതയുണ്ട്. ചിലർക്ക് കൂടുതൽ അംഗീകാരം നേടിയെടുക്കാനും കഴിയും. എന്നാൽ ചില രാശിക്കാർക്ക് കുടുംബകാര്യങ്ങളിലും ജോലിരംഗത്തും പ്രതികൂല ഫലങ്ങളാണ് അനുഭവപ്പെടുക. അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം.

മേടം
മേടക്കൂറുകാർക്ക് ഇന്ന് അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. എല്ലാ കാര്യങ്ങളും തടസ്സം കൂടാതെ നടക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്താൻ സാധിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും.

ഇടവം
ഇടവക്കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക കാര്യങ്ങളിൽ മികച്ച നേട്ടം ഉണ്ടാകും. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ നടക്കും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

മിഥുനം
മിഥുനക്കൂറുകാർക്ക് ഇന്ന് ആരോ​ഗ്യ ​കാര്യത്തിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടും.‌ ചെറിയ തോതിൽ തലവേദന അനുഭവപ്പെടു‌മ്പോൾ തന്നെ വൈദ്യ സഹായം തേടുന്നത് നല്ലതാണ്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

കർക്കിടകം
കർക്കടകക്കൂറുകാർക്ക് ഇന്ന് പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതിയിലും ചെറിയ പുരോഗതി പ്രതീക്ഷിക്കാം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധിക്കും.

ചിങ്ങം
ചിങ്ങക്കൂറുകാർക്ക് ഇന്ന് പൊതുവേ നല്ല ഫലങ്ങളാകും. ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. മത്സരപരീക്ഷകളിൽ വിജയം നേടും. കടം നൽകാതിരിക്കാൻ പ്രത്യേക ജാഗ്രതയും വേണം.

കന്നി
കന്നിക്കൂറുകാർക്ക് ജോലിരംഗത്ത് മികച്ചതാകും. പുതിയ ജോലി അവസരങ്ങൾ വന്നുചേരും. കൂടുതൽ അംഗീകാരം നേടിയെടുക്കാനും കഴിയും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങൾ അനുഭവപ്പെടും.

Also Read:നവരാത്രിയിൽ ഓരോ ദിവസവും ധരിക്കേണ്ടത് ഈ നിറത്തിലുള്ള വസ്ത്രങ്ങൾ; പ്രാധാന്യം അറിയാം

തുലാം
തുലാക്കൂറുകാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. സാമ്പത്തിക നഷ്ടം ഉണ്ടാകും. പങ്കാളിയുമായി തുറന്നുസംസാരിക്കുക. ഇന്നത്തെ ദിവസം ആരുടെ കയ്യിൽ നിന്നും കടം വാങ്ങാതിരിക്കുക.

വൃശ്ചികം
വൃശ്ചികക്കൂറുകാർക്ക് ഇന്ന് പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. പങ്കാളിയുമായി ദൂരെ യാത്ര പോകാൻ അവസരം ലഭിക്കും.

ധനു
ധനുക്കൂറുകാർക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും പ്രതികൂല ഫലങ്ങളാണ് അനുഭവപ്പെടുക. ഇത് മനസ്സിനെ അസ്വസ്ഥമാക്കും.

മകരം
ഇന്ന് മകരക്കൂറുകാർക്ക് കാര്യങ്ങൾ അനുകൂലമാകും. വിദ്യാർത്ഥികൾക്ക് പഠനരം​ഗത്തിൽ മികച്ച നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികകാര്യങ്ങളിൽ നേട്ടമുണ്ടാകും. പുതിയ വരുമാനസാധ്യത കണ്ടെത്താൻ കഴിയും. കുടുംബത്തിൽ നല്ല അന്തരീക്ഷം നിലനിർത്താൻ കഴിയും.

കുംഭം
കുംഭക്കൂറുകാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ചെലവു നിയന്ത്രിക്കണം. പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം.

മീനം
മീനക്കൂറുകാർക്ക് ഇന്ന് സാമ്പത്തിക ലാഭം ഉണ്ടാകും. ജോലിരംഗത്ത് ഉയർച്ചയുടെ സൂചനകൾ ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത വേണം. മാതാപിതാക്കളുടെ ആരോ​ഗ്യകാര്യത്തിൽ ചില മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടും.

Follow Us
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പീരീഡ്സ് വേദനയിൽ ബുദ്ധിമുട്ടുന്നുണ്ടോ…? ചെയ്യേണ്ടത്
കൂറ്റൻ രാജവെമ്പാലയെ പിടികൂടന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ