AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navratri 2025: നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; ഇനി പ്രാർഥനയുടെ ഒൻപതു ദിനങ്ങൾ

Navratri 2025 Begins Today: ഒമ്പത് ദിവസം ആദിപരാശക്തിയുടെ ഒമ്പത് ഭാവങ്ങളെ ആരാധിക്കുന്നു. ഇത്തവണ നവരാത്രി ആരംഭിച്ച് പത്താം ദിവസം മഹാനവമിയും 11-ാം ദിവസമാണ് വിജയദശമിയും വരുന്നത്.

Navratri 2025: നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; ഇനി പ്രാർഥനയുടെ ഒൻപതു ദിനങ്ങൾ
Navratri 2025Image Credit source: social media
sarika-kp
Sarika KP | Published: 22 Sep 2025 06:32 AM

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ആദിപരാശക്തിയുടെ ആരാധനയുടെയും വിദ്യാരംഭത്തിന്റെയും കലകളുടെയും ഉത്സവമാണ് നവരാത്രി. കന്നിമാസത്തിലെ അമാവാസി കഴിഞ്ഞു വരുന്ന വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ദിവസങ്ങളാണ് നവരാത്രി ആഘോഷിക്കുന്നത്. ഒമ്പത് ദിവസം ആദിപരാശക്തിയുടെ ഒമ്പത് ഭാവങ്ങളെ ആരാധിക്കുന്നു. ഇത്തവണ നവരാത്രി ആരംഭിച്ച് പത്താം ദിവസം മഹാനവമിയും 11-ാം ദിവസമാണ് വിജയദശമിയും വരുന്നത്.

അതായത് ഒക്ടോബർ ഒന്നിന് മ​ഹാനവമിയും ഒക്ടോബർ രണ്ടിന് വിജയദശ്മിയും ആഘോഷിക്കുന്നു. ദേവി പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ദേവി ഉപദേവത സാന്നിദ്ധ്യമറിയിക്കുന്ന ക്ഷേത്രങ്ങളിലുമാണ് നവരാത്രി ആഘോഷങ്ങൾ പ്രധാനമായും ആഘോഷിക്കാറുള്ളത്. കൊല്ലൂർ മൂകാംബിക ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ ​ഗംഭീര ആഘോഷങ്ങളാണ് ഈ ദിവസങ്ങളിൽ നടന്നുപോകാറുള്ളത്. തിരുവനന്തപുരത്ത് നവരാത്രി വിഗ്രഹങ്ങൾക്ക് വരവേൽപ്പും ആഘോഷ ആരംഭവും ഇന്നാണ്.

Also Read:നവരാത്രി വ്രതം ആരംഭിക്കേണ്ടത് എപ്പോൾ, അനുഷ്ഠിക്കേണ്ടതെങ്ങനെ? അറിയേണ്ടതെല്ലാം

നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ

നവരാത്രി ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം എന്നാണ് വിശ്വാസം. കര്‍മ്മ തടസ്സങ്ങള്‍ മാറാനും വിദ്യാപുരോഗതിക്കും ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. സൂര്യോദയത്തിനു മുന്നേ ഉണർന്ന് കുളിച്ച് ദേവി ക്ഷേത്ര ദർശനം നടത്തുക. പൂർണമായും സസ്യാഹാരങ്ങൾ മാത്രം കഴിക്കുക. ഇന്നേ ദിവസങ്ങളിൽ ​​ദേവി സ്തുതികൾ ജപിക്കുന്നത് നല്ലതാണ്. ലളിതാസഹസ്രനാമ ജപം , ദേവീ മാഹാത്മ്യം. ലളിതാ ത്രിശതി, എന്നിവ അത്യുത്തമം . ഒരു നേരെ മാത്രം അരിഭക്ഷണം കഴിക്കുക. ഒൻപത് ദിവസം വ്രതം അനുഷ്ടിക്കാൻ സാധിക്കാത്തവർക്ക് ഏഴ്, അഞ്ച്, മൂന്ന് , ഒന്ന് എന്നീ ക്രമത്തിലും അനുഷ്ടിക്കാം.

ഐതിഹ്യം

മൂന്നു ലോകങ്ങളും കീഴടക്കിയ മഹിഷാസുരന്റെ പരാക്രമത്താൽ വലഞ്ഞ ദേവന്മാർ സഹായത്തിനായി ത്രിമൂർത്തികളെ ശരണം പ്രാപിച്ചു. ഇതോടെ ഒരു സ്ത്രീക്ക് മാത്രമേ മഹിഷാസുരനെ വധിക്കാൻ സാധിക്കുമെന്ന് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ അരുളപ്പാടുണ്ടായി. ഇതിനായി രൂപം കൊണ്ട ശക്തിസ്വരൂപിണിയാണ് ദുർഗ. തുടർന്ന് പത്ത് ദിവസത്തെ യു​ദ്ധത്തിനൊടുവിൽ മഹിഷാസുരനെ ദുർ​ഗ ദേവി വധിച്ചു. ആസുരതയെ നശിപ്പിച്ച് ദുർഗ വിജയം നേടിയ ദിവസമാണ് വിജയദശമി ആഘോഷിക്കുന്നത്.