Karkidaka vavu 2025: കർക്കിടക വാവുബലി ഇന്ന്; പിതൃതർപ്പണത്തിനായി സംസ്ഥാനത്ത് വിപുലമായ സജ്ജീകരണങ്ങൾ

Karkidaka Vavu Today: പിതൃതർപ്പണത്തിനായി സംസ്ഥാനത്തിന്റെ വിവിധ ബലി തർപ്പണ കേന്ദ്രങ്ങളിൽ വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കനത്ത മഴ തുടരുന്നതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Karkidaka vavu 2025: കർക്കിടക വാവുബലി ഇന്ന്; പിതൃതർപ്പണത്തിനായി സംസ്ഥാനത്ത് വിപുലമായ സജ്ജീകരണങ്ങൾ

Karkidaka Vavu Today

Updated On: 

24 Jul 2025 09:30 AM

തിരുവനന്തപുരം: കർക്കിടക വാവുബലി ഇന്ന്. പിതൃദോഷം അകറ്റാനും പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനും ഇന്ന് ഹൈന്ദവ വിശ്വാസികൾ ബലിയർപ്പണം നടത്തുന്നു. പിതൃതർപ്പണത്തിനായി സംസ്ഥാനത്തിന്റെ വിവിധ ബലി തർപ്പണ കേന്ദ്രങ്ങളിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കനത്ത മഴ തുടരുന്നതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

പ്രധാന ബലിതർപ്പണ സ്ഥലങ്ങളായ തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമുല്ലവാരം, കാസർകോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം  എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Also Read:ഇന്ന് കര്‍ക്കിടക വാവ്; സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി

പുലർച്ചെ 2:30 മുതൽ ആലുവ മണപ്പുറത്തെ ബലിത്തറകളിൽ‌ പിതൃകർമങ്ങൾ‌‌ ആരംഭിച്ചു. 61 ബലിത്തറകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നടപ്പന്തലിൽ ഒരേസമയം 500 പേർക്ക് നിന്നു തൊഴാൻ കഴിയും. നടപ്പന്തലിൽ ഒരേ സമയം 500 പേർക്ക് തൊഴാൻ സൗകര്യം ഒരിക്കയിട്ടുണ്ട്. ഭക്തർക്ക് അന്നദാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കർക്കിടക മാസത്തിലെ വാവ് പിതൃക്കള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ്. എല്ലാ മാസവും അമാവാസി ദിനത്തിൽ ബലിതർപ്പണം നടത്താമെങ്കിലും കർക്കടകത്തിലെ വാവുബലിക്ക് പ്രത്യേക പ്രാധാന്യമാണുള്ളത്. നദിക്കരകളിലോ. ക്ഷേത്രങ്ങളിലോ വീടുകളിൽ പ്രത്യേകമായി തയ്യാറാക്കിയ ബലിത്തറകളിലോ ആണ് തർപ്പണം നടത്താറുള്ളത്. ബലിതർപ്പണത്തിന് എള്ള്, ഉണക്കലരി, പൂക്കൾ, ജലം, ദർഭപ്പുല്ല് എന്നിവയാണ് പ്രധാന പൂജാദ്രവ്യങ്ങൾ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും