Lord Ganesha: ആചാരങ്ങൾക്കും ഐതിഹ്യങ്ങൾക്കും അപ്പുറം! ഗണപതി ഭഗവാനെ കുറിച്ച് അധികമാരും കേൾക്കാത്ത കഥകൾ

Stories of Lord Ganesha: ജീവിതത്തിലെ എല്ലാ വിഘ്നങ്ങളും അകറ്റാന്‍ വിഘ്നേശ്വരന് കഴിയും എന്ന് വിശ്വസിക്കുന്നതിനാല്‍ ഹൈന്ദവ ആരാധനയില്‍ ഏറെ പ്രാധാന്യമാണ് ​ഗണപതി ഭ​ഗവാനുള്ളത്.

Lord Ganesha: ആചാരങ്ങൾക്കും ഐതിഹ്യങ്ങൾക്കും അപ്പുറം! ഗണപതി ഭഗവാനെ കുറിച്ച് അധികമാരും കേൾക്കാത്ത കഥകൾ

lord Ganesh

Updated On: 

31 Aug 2025 14:08 PM

ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ഈശ്വര സങ്കൽപ്പമാണ് ​​ഗണപതി ഭ​ഗവാൻ. വിഘ്നേശ്വരന്‍, വിനായകന്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന ഗണപതി ഭ​ഗവാനെ പ്രാർത്ഥിച്ചാണ് എല്ലാ കാര്യത്തിലേക്കും ഇറങ്ങിത്തിരിക്കുന്നത്. ജീവിതത്തിലെ പ്രതിബന്ധങ്ങള്‍ നീക്കുന്ന ദൈവമായാണ് ഗണപതിയെ ഹൈന്ദവ വിശ്വാസികൾ കാണുന്നത്.

ജീവിതത്തിലെ എല്ലാ വിഘ്നങ്ങളും അകറ്റാന്‍ വിഘ്നേശ്വരന് കഴിയും എന്ന് വിശ്വസിക്കുന്നതിനാല്‍ ഹൈന്ദവ ആരാധനയില്‍ ഏറെ പ്രാധാന്യമാണ് ​ഗണപതി ഭ​ഗവാനുള്ളത്. ഭ​ഗവാന്റെ പ്രീതിക്കായി ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല കെട്ടുകയോ മോദക നിവേദ്യം, ഗണപതിഹോമം എന്നിവ പോലുള്ള വഴിപാടുകള്‍ നടത്തുന്നതും നല്ലതാണ് എന്നാണ് ഹൈന്ദവ വിശ്വാസം. ഗണപതിയുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പറയപ്പെടുന്നു. ഇതിൽ അധികമാരും കേൾക്കാത്ത കഥകൾ ഇതാ…

വേദവ്യാസ മുനി മഹാഭാരത ശ്ലോകങ്ങൾ ചൊല്ലുകയും ഗണപതി ഭ​ഗവാൻ അതിൻ്റെ രചന നിർവഹിക്കുകയും ചെയ്തുവെന്ന ഒരു കഥയുണ്ട്. മഹാഭാരത ശ്ലോകങ്ങൾ ചൊല്ലിത്തുടങ്ങിയാൽ അവസാനം വരെ നിർത്താതെ ചൊല്ലണമെന്ന് ഗണപതി വ്യാസമുനിയെ അറിയിച്ചു. ഇത് സമ്മതിച്ച വ്യാസമുനി പക്ഷേ ഓരോ ശ്ലോകത്തിൻ്റെയും അർത്ഥം മനസിലാക്കിയ ശേഷം മാത്രമേ എഴുതാൻ പാടുള്ളുവെന്നും വ്യവസ്ഥ മുന്നോട്ട് വെച്ച്. ഇത് ഗണപതി അംഗീകരിക്കുകയും ചെയ്തു. മൂന്ന് വർഷം നീണ്ട തുടർച്ചയായുള്ള സംസാരത്തിലൂടെയും രചനയിലൂടെയുമാണ് ഇരുവരും ഇത് പൂർത്തിയാക്കിയത്. ഇതോടെ അറിവിന്റെ ഭ​ഗവാൻ എന്ന പദവി ​ഗണപതിക്ക് ലഭിച്ചു. എന്നിരുന്നാലും, ഈ കഥ പിൽക്കാലത്ത് ഇതിഹാസത്തിൽ ചേർത്തതാണെന്ന് പല പണ്ഡിതന്മാരും വിശ്വസിക്കുന്നു.

Also Read:സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ദേവത; ​അറിയാം ഗണപതി ഭ​ഗവാൻ്റെ മകളെക്കുറിച്ച്

ഗണപതിയുടെ വിഗ്രഹത്തിൽ ഒരു കൊമ്പ് മുറിഞ്ഞിരിക്കുന്നതായി കാണാനാവും. ഗണപതി മഹാഭാരത രചന നടത്തുമ്പോൾ എഴുതുന്ന തൂവൽ കേടാവുകയും, തുടർച്ചയായ എഴുത്തിനെ ബാധിക്കാതിരിക്കാൻ തൻ്റെ കൊമ്പ് ഒടിച്ച് അതുപയോഗിച്ച് എഴുതുകയും ചെയ്തുവെന്നാണ് ഇതിനു പിന്നിലെ വിശ്വാസം.

അധികമാർക്കും കേൾക്കാത്ത ഒരു മൂർത്തിയാണ് വിനായകി .സ്ത്രീ ഗണേശ, വൈനായകി, ഗജാനന, വിഘ്നേശ്വരി, ഗണേശിനി ഇവയെല്ലാം ഗണപതിയുടെ പ്രതിരൂപങ്ങളായ വിനായക, ഗജാനന, വിഘ്നേശ്വര, ഗണേശ തുടങ്ങിയവയുടെ സ്ത്രീത്വങ്ങളായി സങ്കൽപ്പിച്ചു പോരുന്നു. പൊതുവെ നമ്മൾ ആരാധിക്കുന് ​ഗണപതിയിൽ നിന്ന് വ്യത്യസ്തമാണ് വിനായകി . മെലിഞ്ഞ ശരീരപ്രകൃതമാണ് വിനായകിക്ക് , കഴുത്തിനും നെഞ്ചിനും കുറുകെ രണ്ട് ആഭരണങ്ങളും ധരിച്ചാണ് വിനായകിയുടെ രൂപം. തുമ്പിക്കൈ ഇടത്തേക്ക് തിരിഞ്ഞിരിക്കുന്നു.വിവാഹ തടസ്സം , സന്താന തടസ്സം , ദാമ്പത്യകലഹം എന്നിവ മാറിക്കിട്ടുന്നതിന് കൺകണ്ട മാർഗ്ഗമാണ് വിനായകിയെ ഭജിക്കുക എന്നുള്ളത് .

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും