Maha Navami Wishes in Malayalam : അറിവിന്റെ നിറവില്‍, ഐശ്വര്യം പുലരട്ടെ; മഹാനവമി ദിനത്തിൽ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം

Maha Navami Wishes in Malayalam : ഈ ഉത്സവാന്തരീക്ഷത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരാം മഹാനവമി-ആയുധപൂജ-വിജയദശമി ആശംസകള്‍.

Maha Navami Wishes in Malayalam : അറിവിന്റെ നിറവില്‍, ഐശ്വര്യം പുലരട്ടെ; മഹാനവമി ദിനത്തിൽ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം

Maha Navami Wishes In Malayalam

Published: 

01 Oct 2025 09:33 AM

ആദിപരാശക്തിയായ ദുർഗ്ഗാദേവിയെ ആരാധിക്കുന്ന ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ആഘോഷങ്ങളില്‍ സുപ്രധാനമാണ് മഹാനവമി. ഈ ദിവസത്തിലാണ് ക്ഷേത്രങ്ങളിൽ ആയുധ പൂജ നടക്കുന്നത്. ക്ഷേത്രങ്ങളിലും വീടുകളിലും വിശ്വാസികള്‍ അവരുടെ പണിയായുധങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്നു.

ദുർ​ഗാഷ്മി ​നാളിൽ വി​ദ്യാർത്ഥികൾ പഠനോപകരണങ്ങളും തൊഴിലാളികൾ അവരവരുടെ തൊഴിലുപകരണങ്ങളും പണിയായുധങ്ങളും പൂജയ്ക്കു വേണ്ടി വയ്ക്കും തുടർന്ന് വിജയദശമി ദിനത്തിൽ രാവിലെ നടക്കുന്ന പൂജയോടെ ഇത് തിരിച്ചെടുക്കും. വിജയദശമി നാളിലാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നത്. ഇതിനോടനുബന്ധിച്ച് ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഒരുക്കങ്ങളും പൂർത്തിയായി. ഈ ഉത്സവാന്തരീക്ഷത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരാം മഹാനവമി-ആയുധപൂജ-വിജയദശമി ആശംസകള്‍.

Also Read:ഇന്ന് മഹാനവമി; ദേവീപ്രാർത്ഥനയിൽ മുഴുകി നാട്

  1. അറിവിന്റെ നിറവില്‍, ഐശ്വര്യം പുലരട്ടെ; മഹാനവമി ആശംസകൾ
  2. ദുർഗാദേവിയുടെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഉണ്ടാകട്ടെ. മഹാനവമി ആശംസകൾ
  3. ഈ മഹാനവമി നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറക്കട്ടെ! ആശംസകൾ
  4. മഹാനവമി ദിനത്തിൽ ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതം പ്രകാശമാക്കട്ടെ. ആശംസകൾ
  5. അറിവ് വെളിച്ചത്തിൽ പുലരട്ടെ നല്ല നാളുകൾ, മഹാനവമി-വിജയദശമി ആശംസകള്‍
  6. നന്‍മയുടെ വിജയത്തില്‍ ജീവിതം സുരഭിലമാകട്ടെ…മഹാനവമി ആശംസകള്‍
  7. അറിവിലൂടെ സമാധാനം, ഭക്തിയിലൂടെ സന്തോഷം, അധ്വാനത്തിലൂടെ വിജയം; മഹാനവമി ആശംസകള്‍
  8. അറിവിലൂടെ വിജയം കൈവരിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ; മഹാനവമി ആശംസകള്‍
  9. നിങ്ങളുടെ കഴിവും അറിവും വർധിക്കട്ടെ ; മഹാനവമി-വിജയദശമി ആശംസകള്‍
  10. കഠിനാധ്വാനവും സമര്‍പ്പണവും നിങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കട്ടെ, മഹാനവമി-വിജയദശമി ആശംസകള്‍
  11. ജീവിതം സന്തോഷവും, സമാധാനവും, സമൃദ്ധിയും കൊണ്ട് നിറയട്ടെ ; മഹാനവമി ആശംസകള്‍
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും